»   » പിണക്കം തീര്‍ന്നു;വിനയന്‍ തിരിച്ചെത്തുന്നു

പിണക്കം തീര്‍ന്നു;വിനയന്‍ തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Vinayan
സംവിധായകന്‍ വിനയനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പിണക്കം തീര്‍ന്നു. ഇതോടെ വിനയന് വീണ്ടും സംഘടനയില്‍ അംഗത്വം നല്‍കി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍വാഹക സമിതി യോഗമാണ് സംവിധായകന് അംഗത്വം നല്‍കാന്‍ തീരുമാനിച്ചത്.

ഇതോടെ വിനയന്റെ പുതിയ ചിത്രമായ ഡ്രാക്കുള 2012ന്റെ പൂജയുമായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സഹകരിയ്ക്കും. തിരിച്ചെടുക്കുന്നതിന്റെ ഭാഗമായി അസോസിയേഷനെതിരെ വിനയന്‍ കൊടുത്ത കേസുകള്‍ പിന്‍വലിക്കാനും തീരുമാനമായിട്ടുണ്ട്.

ത്രീഡി ചിത്രമായ ഡ്രാക്കുള 2012 നാലുഭാഷകളിലായി പുറത്തിറങ്ങും. സുധീര്‍ ഡ്രാക്കുളയായി വേഷമിടുന്ന ചിത്രത്തില്‍ വിമല രാമന്‍, ശ്വേത മേനോന്‍, ഓംപുരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. 2010ല്‍ ആയിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന വിനയന്റെ അംഗത്വം റദ്ദാക്കിയത്.

English summary
Producers Association decided to give membership to Director Vinayan.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam