»   » അഴീക്കോടിന് എതിരായ കേസ് തുടരുമെന്ന് അമ്മ

അഴീക്കോടിന് എതിരായ കേസ് തുടരുമെന്ന് അമ്മ

Posted By:
Subscribe to Filmibeat Malayalam
Sukumar Azhikode
കൊച്ചി: സുകുമാര്‍ അഴീക്കോടിന് എതിരായ മാനനഷ്ടക്കേസ് തുടരാന്‍ താരസംഘടനയായ അമ്മയുടെ കൊച്ചിയില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം തീരുമാനിച്ചു. അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം പ്രസിഡണ്ട് ഇന്നസെന്റാണ് ഇക്കാര്യം കൊച്ചിയില്‍ അറിയിച്ചത്.

അന്തരിച്ച നടി അടൂര്‍ പങ്കജത്തിന് യോഗം അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം തുടങ്ങിയത്.

ദൃശ്യ മാദ്ധ്യമങ്ങളില്‍ താരങ്ങള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളില്‍ താരങ്ങള്‍ പങ്കെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നം നിര്‍മ്മാതാക്കളുമായി ചര്‍ച്ചചെയ്ത് പരിഹരിച്ചിട്ടുണ്ട്.

അംഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുകയാണ് അമ്മയുടെ ലക്ഷ്യം. ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള ക്ഷേമനിധി, ഇന്‍ഷുറന്‍സ് എന്നിവയ്ക്ക് പണം കണ്ടെത്താന്‍ ഫെബ്രുവരിയില്‍ താരസംഗമം നടത്തും. അന്യഭാഷാ ചിത്രങ്ങളുടെ റിലീസ് സംബന്ധിച്ച് നടന്‍ പൃഥ്വിരാജ് നടത്തിയത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ആ പ്രസ്താവനയില്‍ തെറ്റില്ലെന്ന് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു.

തിലകനെ പുറത്താക്കിയശേഷം ചേര്‍ന്ന അമ്മയുടെ ആദ്യ ജനറല്‍ബോഡി യോഗമാണിത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam