»   » ഷട്ടറിലൂടെ റസൂല്‍ വീണ്ടും മലയാളത്തില്‍

ഷട്ടറിലൂടെ റസൂല്‍ വീണ്ടും മലയാളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Rasul Pookutty
പഴശ്ശിരാജയിലെ മാസ്മരിക ശബ്ദസംവിധാനത്തിന് ശേഷം ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി വീണ്ടും മലയാളത്തിലേക്ക്.

തമിഴ്-ഹിന്ദി സിനിമകളിലെ തിരക്കുകള്‍ക്കിടെ ജോയ് മാത്യു സംവിധാനം ചെയ്യുന്ന ഷട്ടര്‍ എന്ന ചിത്രത്തിലൂടെയാണ് റസൂല്‍ വീണ്ടുമൊരു മലയാള സിനിമയുമായി സഹകരിയ്ക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കായ ജോണ്‍ എബ്രഹാമിന്റെ അമ്മ അറിയാന്‍ എന്ന ചിത്രത്തിലെ പ്രധാന നടനായിരുന്നു ജോയ് മാത്യു.

ദേശീയപുരസ്‌കാര ജേതാവായ ഹരി നായരാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിയ്ക്കുന്നത്. ജോയ് മാത്യു തന്നെ തിരക്കഥ രചിയ്ക്കുന്ന ഷട്ടറിന്റെ സംഗീതം ഷാബാസ് അമനാണ്. ജൂലൈ പകുതിയോടെ ഷൂട്ടിങ് ആരംഭിയ്്ക്കുന്ന ഷട്ടറില്‍ സമകാലീനസംഭവങ്ങളാണ് പ്രമേയമാവുക.

English summary
After handing the audio design of the magnum opus movie 'Kerala varama Pazhassi Raja', Oscar winner Rasul Pookutty will be back to Malayalam doing the sound for the new flick named 'Shutter',

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam