»   » ചൈനാ ടൗണിലേക്ക് ജയറാമും ദിലീപും

ചൈനാ ടൗണിലേക്ക് ജയറാമും ദിലീപും

Posted By:
Subscribe to Filmibeat Malayalam
 Dileep and Jayaram wth Mohanlal in 'China Town'
ട്വന്റി20യ്ക്ക് ശേഷം മോഹന്‍ലാലും ജയറാമും ദിലീപും വീണ്ടും ഒന്നിയ്ക്കുന്നു. റാഫി മെക്കാര്‍ട്ടിന്‍ ചിത്രമായ ചൈനാ ടൗണിലാണ് മലയാളത്തിലെ ഈ മുന്‍നിര താരങ്ങള്‍ വീണ്ടുമൊന്നിയ്ക്കുന്നത്. കാവ്യ മാധവന്‍ ഉള്‍പ്പെടെ മൂന്ന് നായികമാര്‍ ചിത്രത്തിലുണ്ടാവും. മറ്റു രണ്ടുപേരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

തങ്ങളുടെ മുന്‍കാല ചിത്രങ്ങളെപ്പോലെ ആക്ഷനും കോമഡിയും ഒരുപോലെ കൂട്ടിയിണക്കിയാണ് റാഫി മെക്കാര്‍ട്ടിന്‍മാര്‍ ചൈനാ ടൗണ്‍ ഒരുക്കുന്നത്.

ആശീര്‍വാദ് പ്രൊഡക്ഷന്‍സ് നിര്‍മ്മിയ്ക്കുന്ന ചിത്രം ഗോവ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിയ്ക്കും. മോഹന്‍ലാലിന്റെ മാക്‌സ് ലാബ് ചിത്രം പ്രദര്‍ശനത്തിനെത്തിയ്ക്കും.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam