»   » ദുല്‍ഖര്‍ മത്സരിക്കുന്നു സൂപ്പര്‍താരങ്ങളോട്

ദുല്‍ഖര്‍ മത്സരിക്കുന്നു സൂപ്പര്‍താരങ്ങളോട്

Posted By:
Subscribe to Filmibeat Malayalam
Dulquar Salmaan
അരങ്ങേറും മുമ്പേ മോളിവുഡിലെ ശ്രദ്ധാകേന്ദ്രമായി ദുല്‍ഖര്‍ സല്‍മാന്‍ മാറിക്കഴിഞ്ഞു. സെക്കന്റ് ഷോയുടെ ലോഞ്ചിങ് മമ്മൂട്ടി പുത്രന്റെ ലോഞ്ചിങായി പരിണമിച്ചതോടെയാണ് മലയാള സിനിമ ഈ പയ്യനെ ശ്രദ്ധിക്കാന്‍ ആരംഭിച്ചത്.

ഒരു മിന്നലാട്ടമായല്ല, മറിച്ച് മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി താന്‍ തുടരുമെന്ന സൂചനകളും ദുല്‍ഖര്‍ ഇതിനോടകം തന്നുകഴിഞ്ഞു. അന്‍വര്‍ റഷീദ്, വൈശാഖന്‍ തുടങ്ങിയ ഹിറ്റ് മേക്കര്‍മാരുടെ പ്രൊജക്ടുകളിലൂടെ തന്റേതായൊരു സ്ഥാനം കണ്ടെത്താനാണ് ഈ ചെറുപ്പക്കാരന്റെ ശ്രമം.

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ ദുല്‍ഖര്‍ മത്സരിയ്ക്കനുന്നത് തനിയ്‌ക്കേറെ പ്രിയപ്പട്ടവരോടാണെന്നതാണ് മറ്റൊരു കൗതുകം. മോഹന്‍ലാലിന്റെ കാസനോവ, മമ്മൂട്ടിയുടെ കിങ് ആന്റ് കമ്മീഷണര്‍ ഈ സിനിമകള്‍ക്കിടയില്‍ ഫെബ്രുവരി 3നാണ് സെക്കന്റ് ഷോ തിയറ്ററുകളിലെത്തുന്നത്.

ലാല്‍ അങ്കിളിന്റെയും വാപ്പച്ചിയുടെയും വമ്പന്‍ സിനിമകളുടെ ഇടയ്ക്ക് തന്റെ ആദ്യചിത്രം വരുന്നത് രസകരമായ ഒരു കാര്യമാണെന്ന് ദുല്‍ഖര്‍ തന്നെ പറയുന്നു. താരപുതന്മാര്‍ മലയാള സിനിമയില്‍ വാഴില്ലെന്ന വിശ്വാസം മാറ്റിമറിയ്ക്കാന്‍ ദുല്‍ഖറിന് കെല്‍പ്പുണ്ടെന്ന് തന്നെ നമുക്ക് പ്രതീക്ഷിയ്ക്കാം.

English summary
His launch could be one of the biggest events of the year for sure as all eyes are on Mammootty’s son Dulquar Salmaan, who makes his debut with Second Show, releasing on Feb 3. The young actor, who is already doing his second film,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam