»   » ഗോപികയുടെ സഹോദരി ഗ്ലിനി വെള്ളിത്തിരയിലേക്ക്‌

ഗോപികയുടെ സഹോദരി ഗ്ലിനി വെള്ളിത്തിരയിലേക്ക്‌

Posted By:
Subscribe to Filmibeat Malayalam
Glini
സിനിമയില്‍ വീണ്ടും സജീവമാകുമെന്ന ഗോപികയുടെ വെളിപ്പെടുത്തലിന്‌ പിന്നാലെ താരത്തിന്റെ സഹോദരി ഗ്ലിനി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു.

നവാഗത സംവിധായകനായ എസ്‌ ബിനുകുമാര്‍ ഒരുക്കുന്ന ചിത്രത്തിലൂടെയായിരിക്കും ഗോപികയുടെ അനുജത്തി ഗ്ലിനിയുടെ അരങ്ങേറ്റം. മുകേഷിന്റെ മകളുടെ വേഷമാണ്‌ ചിത്രത്തില്‍ ഗിനി അവതരിപ്പിയ്‌ക്കുക.ഭാര്യ മരിച്ച നരേന്ദ്രന്റെയും അയാളുടെ മകളുടെയും കഥയാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. ഇവരുടെ വീടിനടുത്ത്‌ താമസിയ്‌ക്കാനെത്തുന്ന വിവാഹ മോചിതയായ മൃദുലയുമായി നരേന്ദ്രന്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളിലൂടെയും ചിത്രം പുരോഗമിയ്‌ക്കുന്നു.

ഇനിയും പേരിടാത്ത ഈ ചിത്രത്തിലെ നായിക ഒരു പുതുമുഖമായിരിക്കും. വയലാര്‍ ശരത്‌ ചന്ദ്ര വര്‍മയ രചിയ്‌ക്കുന്ന വരികള്‍ക്ക്‌ ജെയ്‌സണ്‍ ജെ നായര്‍ സംഗീതം നല്‌കും.

ചേച്ചിയുടെ പാത പിന്തുടര്‍ന്ന്‌ സിനിമയ്‌ക്ക്‌ വേണ്ടി ഗ്ലിനിയും പേര്‌ മാറ്റുമെന്ന്‌ സൂചനകളുണ്ട്‌. ഗോപികയുടെ യഥാര്‍ത്ഥ പേര്‌ ഗേളിയെന്നാണ്‌. ആദ്യ സിനിമയായ പ്രണയമണി തൂവലിന്‌ ശേഷമാണ്‌ ഗോപിക പേരില്‍ മാറ്റം വരുത്തിയത്‌. ഗോപികക്ക്‌ ഒപ്പം മിക്ക ഷൂട്ടിങ്ങ്‌ സ്ഥലങ്ങളിലും അനുഗമിക്കാറുണ്ടായിരുന്ന ഗ്ലിനിയെ തേടി ഒട്ടേറെ അവസരങ്ങള്‍ വരുന്നുണ്ടെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഭാഗ്യധാര ഫിലിംസിന്റെ ബാനറില്‍ ആര്‍ പി സുരേഷ്‌ കുമാര്‍ നിര്‍മിയ്‌ക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി ഉടന്‍ ആരംഭിയ്‌ക്കും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam