»   »  മലയാളത്തില്‍ ഇടയ്ക്കുമാത്രം: ഭാവന

മലയാളത്തില്‍ ഇടയ്ക്കുമാത്രം: ഭാവന

Posted By:
Subscribe to Filmibeat Malayalam
Bhavana
പ്രിയദര്‍ശന്റെ അറബിയും ഒട്ടകവും പി മാധവന്‍ നായരും എന്ന ചിത്രം പൂര്‍ത്തിയാക്കിയ ഭാവന ഇനി മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ താന്‍ അഭിനയിക്കുകയുള്ളൂവെന്ന് വ്യക്തമാക്കി. വര്‍ഷത്തില്‍ ഒന്നോ രണ്ടോ മലയാളം ചിത്രങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നാണ് തന്റെ പോളിസിയെന്ന് ഭാവന.

മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പെര്‍ഫോമന്‍സ് ഓറിയന്റഡായിട്ടുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മാത്രമേ ഇനി മലയാളത്തിലേയ്ക്കുള്ളൂ-അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഭാവന വ്യക്തമാക്കി.

ഓണത്തിന് തീയേറ്ററുകളിലെത്തിയ ഡോക്ടര്‍ ലൗ എന്ന ചിത്രത്തിന് നല്ല പ്രതികരണമാണ് ലഭിയ്ക്കുന്നതെന്ന് ഭാവന പറഞ്ഞു. ഡോക്ടര്‍ ലവിലെ കോളേജ് ഗേള്‍ ആയി തിളങ്ങിയ ഭാവന തന്റെ കന്നഡ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്. സാന്‍ഡല്‍വുഡിലെ എല്ലാ പ്രമുഖ നടന്‍മാരുമൊത്ത് അഭിനയിച്ചിട്ടുള്ള ഭാവനയ്ക്ക് അവിടെ കൈനിറയെ ചിത്രങ്ങളാണ്. ഒരു തമിഴ് ചിത്രം ചെയ്യാനും താന്‍ ആലോചിയ്ക്കുന്നുണ്ടെന്ന് ഭാവന സൂചിപ്പിച്ചു.

മാധ്യമങ്ങളില്‍ തന്റെ വിവാഹം പലവട്ടം കഴിഞ്ഞെങ്കിലും യഥാര്‍ഥത്തില്‍ അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് ഭാവന പറയുന്നു. അടുത്തൊന്നും വിവാഹം കഴിയ്ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഈ തൃശ്ശൂര്‍ക്കാരി.

English summary
Now that the shoot of her latest Malayalam flick, Priyadarshan's 'Arabiyum, Ottakavum, P Madhavan Nairum' is wrapped up, actor Bhavana is busy in Sandalwood. "I'm going choosy in Malayalam," the star informs. "I want to do only one or two good films every year in Mollywood. And I'll pick up only films that offer me performance-oriented roles.",

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam