»   » ഹരിഹര്‍നഗറിലെ നാല്‍വര്‍ സംഘം ഊട്ടിയില്‍

ഹരിഹര്‍നഗറിലെ നാല്‍വര്‍ സംഘം ഊട്ടിയില്‍

Subscribe to Filmibeat Malayalam
Harihar Nagar team Again
ഹരിഹര്‍ നഗറിലെ നാല്‍വര്‍സംഘം ഊട്ടിയിലേക്ക്‌ നീങ്ങുന്നു. ടുഹരിഹര്‍ നഗറിന്റെ വിജയലഹരി വിട്ടൊഴിയും മുമ്പെ ലാല്‍ തന്നെ രചനയും സംവിധാനവും നിര്‍വഹിയ്‌ക്കുന്ന ഇന്‍ ഗോസ്‌റ്റ്‌ഹൗസ്‌ ഇന്നിന്റെ ഷൂട്ടിങിനായാണ്‌ നാല്‍വര്‍ക്കൂട്ടം ഊട്ടിയിലെത്തുന്നത്‌. ഒക്ടോബര്‍ 28ന്‌ ഊട്ടിയില്‍ ചിത്രീകരണം തുടങ്ങുന്ന ഹരിഹര്‍ നഗര്‍ ടീം ഒരു മാസത്തിന്‌ ശേഷം കൊച്ചിയിലേക്ക്‌ ഷിഫ്‌റ്റ്‌ ചെയ്യും.

ഹരിഹര്‍ നഗറിന്റെ രണ്ടാംഭാഗത്തില്‍ കണ്ട മുഖങ്ങള്‍ തന്നെയാണ്‌ മൂന്നാം ഭാഗത്തിലും അണിനിരക്കുന്നത്‌.
പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച മഹാദേവനും അപ്പുക്കുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ്‌ കുട്ടിയുമായി മുകേഷ്‌-ജഗദീഷ്‌-സിദ്ദിഖ്‌-അശോകന്‍ എന്നിവര്‍ വീണ്ടുമെത്തുമ്പോള്‍ അത്‌ മറ്റൊരു ചരിത്രമാവുകയാണ്‌. ഇത്രയും വലിയൊരു താരനിര ഒന്നരപതിറ്റാണ്ടിനപ്പുറം വീണ്ടുമൊന്നിയ്‌ക്കുന്നത്‌ മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും. രോഹിണി, ലെന, റീനാ ബഷീര്‍ എന്നിവര്‍ക്കൊപ്പം രാധികയും നായികയായി മൂന്നാം ഭാഗത്തില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്‌.

നാല്‍വര്‍കൂട്ടം ഊട്ടിയിലെ ഒരു പ്രേതഭവനത്തില്‍ താമസിയ്‌ക്കാനെത്തുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ ഇന്‍ ഗോസ്‌റ്റ്‌ ഹൗസ്‌ ഇന്നിന്റെ ത്രെഡ്‌. പിഎന്‍വി അസോസിയേറ്റ്‌സ്‌ ആന്റ്‌ ലാല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പിഎന്‍ വേണുഗോപാലും ലാലും ചേര്‍ന്ന്‌ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വേണുവാണ്‌. ഇത്‌ മൂന്നാം തവണയാണ്‌ വേണു ഹരിഹര്‍ നഗറിലെത്തുന്നത്‌.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam