»   » ഇന്നസെന്റ് പാടുന്നു

ഇന്നസെന്റ് പാടുന്നു

Posted By:
Subscribe to Filmibeat Malayalam
Innocent
ഡോക്ടര്‍ ഇന്നസെന്റാണ് എന്ന സിനിമയ്ക്കുവേണ്ടി നടന്‍ ഇന്നസെന്റ് പാട്ടുപാടുന്നു. ഡോക്ടര്‍ പശുപതിക്കുശേഷം ഇന്നസെന്റ് നായകനാവുന്ന ചിത്രമാണിത്.

ഇതിനു മുമ്പ് പിജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ഗജകേസരി യോഗത്തിനുവേണ്ടിയും ശശിശങ്കറിന്റെ മിസ്റ്റര്‍ ബട്‌ലര്‍ക്കുവേണ്ടിയും ഷാഫിയുടെ കല്യാണരാമനുവേണ്ടിയും ഫാസിലിന്റെ അനിയത്തി പ്രാവിനുവേണ്ടിയും ഇന്നച്ചന്‍ പാടിയിട്ടുണ്ട്.

പുതിയ സിനിമയ്ക്കുവേണ്ടി സന്തോഷ് വര്‍മയും റഫീഖ് അഹമ്മദുമാണ് വരികളെഴുതുന്നത്. റിങ് ടോണ്‍ ഫെയിം അജ്മലാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്നസെന്റിനെ കൂടാതെ സോണാ നായര്‍, ജഗതി, സുരാജ്, ബിജുകുട്ടന്‍, കോട്ടയം നസീര്‍ എന്നിവരും ചിത്രത്തിലുണ്ട്.

വളരെ നിഷ്‌കളങ്കനായ ഒരുഹോമിയോ ഡോക്ടറുടെ റോളിലാണ് ഇന്നസെന്റ് എത്തുന്നത്.

English summary
Innocent singing for his new film doctor innocent anu. Rington fame ajamal is the director and santhosh varma doing music.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam