»   » പൃഥ്വിക്ക് പിന്നാലെ ജയസൂര്യയും മാഷാവുന്നു

പൃഥ്വിക്ക് പിന്നാലെ ജയസൂര്യയും മാഷാവുന്നു

Posted By:
Subscribe to Filmibeat Malayalam
Jayasuriya
നിലംതൊട്ടുള്ള കഥാപാത്രങ്ങളാണ് നിലനില്‍പിന് ഗുണകരമാവുകയെന്ന തിരിച്ചറിവിലാണ് യങ് സ്റ്റാര്‍ പൃഥ്വിരാജ് തോക്കുതാഴെ വെച്ചത്. ഷൂട്ടിങ് പൂര്‍ത്തിയാവുന്ന മാണിക്ക്യക്കല്ലിലെ അധ്യാപകനും തേജാഭായിയിലെ കോമഡി കഥാപാത്രവുമെല്ലാം ഈ തിരിച്ചറിവില്‍ നിന്നാണ് ഉയിരെടുത്തത്.

ഇപ്പോഴിതാ പൃഥ്വിയ്ക്ക് പിന്നാലെ മറ്റൊരു യുവതാരവും അധ്യാപകനാവാന്‍ ഒരുങ്ങുകയാണ്. വാധ്യാര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ സ്‌കൂള്‍ മാഷാവുന്നത്. നവാഗതനായ നിതീഷ് ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിയ്ക്കുന്നത് രാജേഷ് രാഘവനാണ്. എംബിക്കാരനാവാന്‍ മോഹിച്ച അനൂപ് കൃഷ്ണനെന്ന യുവാവ് അധ്യാപക ജോലിയിലെത്തിപ്പെടുന്ന കഥയാണ് വാധ്യാരുടെ പ്രമേയം. സ്‌കൂളിലെ പ്രധാന അധ്യാപികയായി പഴയകാല നടി മേനകയും എത്തുന്നു.

നര്‍മപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്‍, നെടുമുടി വേണു. ബിജുക്കുട്ടന്‍, വിജയരാഘവന്‍, സുരാജ്, ഉര്‍വശി, കല്‍പന, എന്നിങ്ങനെ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. മേയ് അഞ്ചിന് തൃശൂരില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.

English summary
Jayasuriya will come up as a school teacher in the new movie titled as Vaadhyar, The movie will have him as Anoopkrishnan, an youngster who loved to be an M.B.A holder but was forced to take up the job of a school teacher.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam