»   » കലാപങ്ങളുടെ കഥയുമായി ഖിലാഫത്ത്‌

കലാപങ്ങളുടെ കഥയുമായി ഖിലാഫത്ത്‌

Posted By:
Subscribe to Filmibeat Malayalam
Mamtha Mohandas
പ്രശസ്‌ത നോവലിസ്റ്റ്‌ പി വത്സലയുടെ 'വിലാപം' എന്ന നോവല്‍ 'ഖിലാഫത്ത്‌' എന്ന പേരില്‍ വെള്ളിത്തിരയിലെത്തുന്നു. നവാഗതനായ ജിഫ്രി ജലീല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഹൈഫൈ ക്രിയേഷന്‍സിന്റെ ബാനറില്‍ ഹിലാരിയാണ്‌ നിര്‍മ്മിയ്‌ക്കുന്നത്‌.

എല്ലാം നഷ്ടമാക്കുന്ന കലാപങ്ങള്‍ ഒന്നിനും പരിഹാരമല്ലെന്നും അവ വിലാപങ്ങള്‍ക്ക്‌ കാരണമാവുമെന്നും വെളിപ്പെടുത്തുന്ന ചിത്രമായിരിക്കും ഇതെന്ന്‌ ഖിലാഫത്തിന്റെ അണിയറക്കാര്‍ പറയുന്നു.

നോവലില്‍ അധികം മാറ്റങ്ങള്‍ വരുത്താതെയാണ്‌ ബക്കര്‍ കടവത്ത്‌ ഖിലാഴത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. മലബാര്‍ കലാപത്തിലെ ജീവിയ്‌ക്കന്ന രക്തസാക്ഷികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം 1992ലെ മുംബൈ കലാപത്തിനും സാക്ഷിയാകുന്നു. മലബാര്‍ കലാപ കാലത്ത്‌ കുട്ടികളായിരന്ന മാളുണ്ണിയും മാനുവും ഇന്ന്‌ വന്ന്‌ വൃദ്ധരായി. അവരുടെ ഓര്‍മ്മകളിലൂടെയാണ്‌ ഖിലാഫത്ത്‌ വികസിയ്‌ക്കുന്നത്‌.

രാമുകാര്യാട്ട്‌ സംവിധാനം ചെയ്‌ത നെല്ലിനു ശേഷം പി വത്സലയുടെ നോവലിനെ ആസ്‌പദമാക്കി ഒരുക്കുന്ന ചിത്രമാണിത്‌.

മനോജ്‌ കെ ജയന്‍, ജഗതി, സൈജു കുറുപ്പ്‌, നിഷാന്ത്‌ സാഗര്‍, സുരാജ്‌ വെഞ്ഞാറമ്മൂട്‌, മംമ്‌ത മോഹന്‍ ദാസ്‌, ഭാമ എന്നിങ്ങനെ ഒരു വമ്പന്‍ താരനിര തന്നെ ഖിലാഫത്തില്‍ അഭിനയിക്കന്നുണ്ട്‌. ജൂലായ്‌ 20ന്‌ മലപ്പുറത്ത്‌ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുന്ന ചിത്രം ഡിസംബറില്‍ തിയറ്ററുകളിലെത്തിയ്‌ക്കാനാണ്‌ പദ്ധഥിയിട്ടിരിയ്‌ക്കുന്നത്‌.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam