»   » ക്രിസ്‌ത്യന്‍ ബ്രദേഴ്‌സില്‍ അര്‍ജ്ജുനും കാവ്യയും

ക്രിസ്‌ത്യന്‍ ബ്രദേഴ്‌സില്‍ അര്‍ജ്ജുനും കാവ്യയും

Posted By:
Subscribe to Filmibeat Malayalam
Christian Brothers
വെള്ളിത്തിരയിലേക്ക്‌ തകര്‍പ്പന്‍ തിരിച്ചുവരവിന്‌ ശ്രമിയ്‌ക്കുന്ന കാവ്യ മാധവന്‌ അതിനൊത്തൊരു അവസരമെത്തുന്നു. ജോഷിയുടെ സംവിധാനത്തിലൊരുങ്ങുന്ന ക്രിസ്‌ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാലിന്റെ നായികയായി സിനിമയിലേക്ക്‌ മടങ്ങിവരാനുള്ള സുവര്‍ണാവസരമാണ്‌ കാവ്യയെ തേടിയെത്തിയിരിക്കുന്നത്‌.

്‌വിവാഹത്തോടെ ചലച്ചിത്ര രംഗത്ത്‌ നിന്ന്‌ താത്‌കാലികമായി പിന്‍വാങ്ങുകയും പിന്നീട്‌ ജീവിതത്തിലെ അസ്വാരസ്യങ്ങള്‍ വാര്‍ത്തയാവുകയും ചെയ്‌തതോടെ കാവ്യ കുറെ നാള്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നു. പിന്നീട്‌ ഉദ്‌ഘാടന പരിപാടികളിലൂടെ പതിയെ സജീവമായതിന്‌ ശേഷം തിരിച്ചുവരവ്‌ ഗംഭീരമാക്കണമെന്ന ആലോചനയിലിരിയ്‌ക്കെ ഒട്ടേറെ ഓഫറുകളാണ്‌ കാവ്യയെ തേടിയെത്തിയിരുന്നത്‌. ഒടുവില്‍ ജോഷി ചിത്രത്തിലൂടെ തന്നെ തിരിച്ചുവരാന്‍ കാവ്യ തീരുമാനിയ്‌ക്കുകയായിരുന്നു.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

ജോഷിയുടെ ഹിറ്റുകളായ റണ്‍വെ, ലയണ്‍, ട്വന്റി20 എന്നീ സിനിമകളില്‍ തിളങ്ങിയ കാവ്യ മാടമ്പിയ്‌ക്ക്‌ ശേഷം വീണ്ടും ലാലിന്റെ നായികയാവുകയാണ്‌. സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യം ഇതിനോടകം ശ്രദ്ധേയമായ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സിലേക്ക്‌ കോളിവുഡ്‌ ആക്ഷന്‍ ഹീറോ അര്‍ജ്ജുനും അഭിനയിക്കുന്നുണ്ടെന്നതാണ്‌ മറ്റൊരു പ്രധാനപ്പെട്ട വാര്‍ത്ത.

മമ്മൂട്ടിയുടെ ദ്വിഭാഷ ചിത്രമായ വന്ദേമാതരത്തിലൂടെ നേരത്തെ തന്നെ അര്‍ജ്ജുന്‍ മലയാളത്തിലെത്തിയെങ്കിലും ചിത്രം ഇതുവരെ തിയറ്ററുകളിലെത്തിയിട്ടില്ല. ക്രിസ്‌ത്യന്‍ ബ്രദേഴ്‌സില്‍ മോഹന്‍ലാല്‍, സുരേഷ്‌ ഗോപി, ദിലീപ്‌, ജയസൂര്യ എന്നിവര്‍ക്കൊപ്പം തുല്യപ്രധാന്യമുള്ള വേഷം തന്നെയാണ്‌ അര്‍ജ്ജുനും ഉള്ളതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam