»   » അതിര്‍ത്തി കടന്ന സുന്ദരികള്‍ വെട്ടില്‍

അതിര്‍ത്തി കടന്ന സുന്ദരികള്‍ വെട്ടില്‍

Posted By:
Subscribe to Filmibeat Malayalam
Annakodiyum Kodiveeranum
മലയാളത്തിന്റെ അതിര്‍ത്തികള്‍ കടന്ന് തമിഴകത്ത് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ സുന്ദരികള്‍ പ്രതിസന്ധിയില്‍. മുല്ലപ്പെരിയാറിനെച്ചൊല്ലി കേരളവും തമിഴ്‌നാടും ഉടക്കിയതാണ് നടിമാര്‍ക്ക് പാരയായത്. തമിഴകത്തെ മുന്‍നിരയില്‍ നില്‍ക്കുന്ന ഒട്ടുമിക്ക നടിമാരും ഈ ഭീഷണിയുടെ നിഴലിലാണ്.

ഭാരതിരാജയുടെ അന്നകൊടിയും കൊടിവീരനും ചിത്രത്തിലെ നായികമാരാണ് ഏറ്റവുമവസാനമായി ഈ കുരുക്കില്‍ അകപ്പെട്ടിരിയ്ക്കുന്നത്. ചിത്രത്തിലെ നായികമാരായ കാര്‍ത്തികയുടെയും ഇനിയയുടെയും കേരള കണക്ഷന്‍ സിനിമയുടെഷൂട്ടിങിനെ തന്നെ ബാധിച്ചു കഴിഞ്ഞു. മുല്ലപ്പെരിയാര്‍ പ്രശ്‌നം ഏറ്റവുമധികം നീറിനില്‍ക്കുന്ന തേനിയിലാണ് സിനിിമയുടെ ലൊക്കേഷനെന്നതും ഭാരതിരാജയ്ക്ക് തലവേദന സൃഷ്ടിയ്ക്കുന്നു.

പഴയകാല നടി രാധയുടെ മകളായ കാര്‍ത്തിക നായരാണ് സിനിമയിലെ പ്രധാന നായിക. ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞിലൂടെ മലയാളത്തിലെത്തിയ കാര്‍ത്തികയുടെ മറ്റൊരു മലയാളചിത്രം മല്ലുസിംഗാണ്.
ഇനിയയാവട്ടെ തിരുവനന്തപുരത്തുകാരിയാണ്. കെ. കെ രാജീവിന്റെ ശ്രീ ഗുരുവായുരപ്പന്‍ സീരിയലിലൂടെ വന്ന ഇനിയ ദലമര്‍മ്മരങ്ങള്‍, സൈറ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം കെട്ടടങ്ങാതെ തേനിയില്‍ സിനിമ ഷൂട്ടിങ് തുടരാനാവാത്ത സ്ഥിതിയാണുള്ളത്.
ഗ്രാമീണ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയക്കാന്റെ കഥപറയുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ മാറ്റുന്ന കാര്യവും ഏറെ പ്രയാസകമാണെന്ന് പറയപ്പെടുന്നു.

English summary
In a rather curious grapevine from Kollywood , the shooting for the new Bharathiraja film 'Annakodiyum Kodiveeranum' is on a halt due to very different reason. The on lookers are saying that it was due to the presence of two Malayalee actresses- Karthika and Iniya, that the senior director has called the pack up earlier than usual

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam