»   » ഉള്ളതെല്ലാം തുറന്നു കാണിക്കാന്‍ ലിലോ

ഉള്ളതെല്ലാം തുറന്നു കാണിക്കാന്‍ ലിലോ

Posted By:
Subscribe to Filmibeat Malayalam
Lindsay Lohan to bare all
വെള്ളിത്തിരയില്‍ ഒരു സാഹസത്തിന് ഒരുങ്ങുകയാണ് ലിന്‍ഡ്‌സെ ലോഹന്‍. മാട് വൈല്‍ഡേഴ്‌സ് ഒരുക്കുന്ന ഇന്‍ഫെര്‍നോ എന്ന ചിത്രത്തില്‍ തനിയ്ക്കുള്ളതെല്ലാം ക്യാമറയ്ക്ക് മുന്നില്‍ തുറന്നുകാണിയ്ക്കാനാണത്രേ ഈ സുന്ദരിയുടെ തീരുമാനം.

1970കളിലെ പ്രശസ്തയായിരുന്ന പോണ്‍ സ്റ്റാര്‍ ലിന്‍ഡ ലവ്‌ലെയ്‌സിന്റെ റോളാണ് ലിലോ അഭിനയിക്കുന്നതെന്നനും സണ്‍ ടാബ്ലോയിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുപത്തിനാലുകാരിയായ ലോഹന്‍ ഇപ്പോള്‍ ജയിലഴിയ്ക്കുള്ളിലാണ്. തുടര്‍ച്ചയായ കോടതി വിധി ലംഘനങ്ങളാണ് ലിലോയെ കാലിഫോര്‍ണിയയിലെ ലിന്‍വുഡ് ജയിലിലെത്തിച്ചത്. ആദ്യം 90 ദിവസത്തേക്കാണ് തടവ് വിധിയ്ക്കപ്പെട്ടെങ്കിലും പിന്നീടത് രണ്ടാഴ്ചത്തേക്ക് ചുരുക്കുകയായിരുന്നു.

തടവുശിക്ഷ കഴിഞ്ഞാലുടന്‍ ഇന്‍ഫെര്‍നോയില്‍ താരം അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോളിവുഡിന്റെ മാദകതാരമാണെങ്കിലും ജയിലിനുള്ളില്‍ ഈ വിഐപി പരിഗണനയൊന്നും താരത്തിന് കിട്ടുന്നില്ലത്രേ. മറ്റു തടവുകാര്‍ക്കുള്ള അതേ ഭക്ഷണം തന്നെയാണ് ലിലോയ്ക്കും കിട്ടുന്നതെന്ന് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam