»   » വീണ്ടും മമ്മൂട്ടി-മോഹന്‍ലാല്‍ സംഗമം

വീണ്ടും മമ്മൂട്ടി-മോഹന്‍ലാല്‍ സംഗമം

Posted By:
Subscribe to Filmibeat Malayalam
Mohanlal and Mammootty
അമ്മയ്ക്കുവേണ്ടി ദിലീപ് നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റിട്വന്റിക്കുശേഷം മോഹന്‍ലാല്‍ മമ്മൂട്ടി ഒരിയ്ക്കല്‍ കൂടി ഒന്നിയ്ക്കുന്നു. കിങ്ങ് ആന്റ് കമ്മീഷണറിലെ കഥാപാത്രസംഗമം പോലെ ഹലോ മായാവി എന്ന ചിത്രത്തിന് വേണ്ടിയാണ് സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കുന്നത്.

ഹലോ എന്ന ചിത്രത്തിലെ ലാല്‍ കഥാപാത്രമായ ശിവരാമനും മായാവിയിലെ മമ്മൂട്ടി കഥാപാത്രവും ഒരുമിക്കുന്നതാണ് ഹലോ മായാവിയുടെ പ്രത്യേകത. റാഫിമെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ഹലോ മായാവി ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.

മലയാളത്തിലെ ഏറ്റവും തിരക്കേറിയ മെഗാസ്റ്റാറുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്രയോ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ സംവിധാനത്തിലിറങ്ങിയ ചിത്രങ്ങളാണ് ഇവയില്‍ ഏറിയപങ്കും. പി.ജി. വിശ്വംഭരന്‍, പത്മരാജന്‍, ജേസി എന്നിവരുടെ ചിത്രങ്ങളിലും ഇവരുടെ കൂട്ടുകെട്ട് വിജയം കൊയ്തു.

അവിടെത്തെപ്പോലെ ഇവിടേയും, കരിമ്പിന്‍പൂവിനക്കരെ, നാണയം, കരിയിലക്കാറ്റുപോലെ, തുടങ്ങി നിരവധി ചിത്രങ്ങള്‍.സൂപ്പര്‍ സ്റ്റാറുകളായ് മാറിയതോടെ ഇരുവരും ഒറ്റക്കൊറ്റയ്ക്കുതന്നെ ഒട്ടേറെ ചിത്രങ്ങളുടെ വിജയശില്പികളായി. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സിലൂടെയാണ് വീണ്ടും ഇവര്‍ ഒന്നിച്ചത്.

ഇരുവരേയും ഒരേ ചിത്രത്തില്‍ അണിനിരത്തുക വലിയ സാമ്പത്തിക ബാദ്ധ്യതയും ഒരേപോലെ ഫാന്‍സുകളെ തൃപ്തിപ്പെടുത്തുക എന്നതും പ്രശ്‌നമായിരുന്നു. അമ്മയ്ക്കു വേണ്ടി നിര്‍മ്മിച്ച ട്വന്റിട്വന്റിയിലാണത് വീണ്ടും സംഭവിക്കുന്നത്. മലയാളത്തിലെ മൊത്തം താരങ്ങള്‍ പ്രതിഫലമില്ലാതെ അണിനിരന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി എന്നിവരായിരുന്നു പ്രധാന താരവിസ്മയങ്ങള്‍.

തങ്ങളുടെ താരശോഭയ്ക്ക് ഇന്നും മങ്ങലേറ്റിട്ടില്ലാത്ത ഇവര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ ഒട്ടേറെ പ്രത്യേകതകള്‍ ചിത്രത്തിനുണ്ടായിരിക്കും എന്നു തീര്‍ച്ചയാണ്. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ കുറഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഒട്ടേറെ വന്നെങ്കിലും ഒന്നും സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നില്ല എന്നത് സത്യമാണ്. ഹലോ മായാവി ഈ ചരിത3ം തിരുത്തിക്കുറിയ്ക്കുമെന്നു തന്നെ പ്രതീക്ഷിയ്ക്കാം.

English summary
Shaffi is the lucky one to direct Hello Mayavi, the big film planned with Malayalam’s two biggest stars – Mammootty and Mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam