»   » മകനെ കൊന്ന പിതാവിന്റെ കഥയുമായി മമ്മൂട്ടി

മകനെ കൊന്ന പിതാവിന്റെ കഥയുമായി മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
യുവാക്കള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ നിന്നും അകലണമെന്ന് സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി. ഞായറാഴ്ച എറണാകുളം ടൗണ്‍ ഹാളില്‍ സംസ്ഥാന എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ നിന്നും അകന്ന് യുവാക്കള്‍ ലക്ഷ്യബോധമുള്ളവരായി മാറണമെന്ന് മമ്മൂട്ടി പറഞ്ഞത്.

അഞ്ചുവര്‍ഷം മുമ്പ് ജോലിയുടെ ഭാഗമായി ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട ഒരു മനുഷ്യന്റെ കഥ പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി സംസാരം തുടങ്ങിയത്. മധ്യവയസ്‌കനായ അയാള്‍ കോളെജ് വിദ്യാര്‍ത്ഥിയായ മകനെ കൊലപ്പെടുത്തിയ കേസിലാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നത്. സ്വന്തം അമ്മയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നറിഞ്ഞപ്പോഴാണ് അദ്ദേഹം മകനെ കൊലപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞകഥ കേട്ട് താന്‍ ഞെട്ടിപ്പോയെന്ന് മമ്മൂട്ടി പറഞ്ഞു.

ഈ കഥ വിവരിച്ചുകൊണ്ടാണ് അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും ലൈംഗികപീഡനങ്ങള്‍ക്കുമെതിരെ പ്രതിജ്ഞയെടുക്കാന്‍ യുവാക്കളോട് അഭ്യര്‍ത്ഥിച്ചത്. മമ്മൂട്ടി ലഹരിവിരുദ്ധ സന്ദേശം നല്‍കി. ലഹരിവിരുദ്ധപ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ലഹരി ഉപയോഗിച്ചാലേ കലാകാരനാകൂ എന്ന വിശ്വാസം തെറ്റാണെന്നും അങ്ങനെയുള്ള കല യഥാര്‍ത്ഥ കലയല്ലെന്നും മമ്മൂട്ടി പറഞ്ഞു. മദ്യത്തിന് പ്രാധാന്യം നല്‍കുന്ന കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂള്‍കുട്ടികള്‍ക്കിടയില്‍ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണം നടത്താനുദ്ദേശിച്ചുകൊണ്ടുള്ള വഴികാട്ടി പരിപാടിയിലും മമ്മൂട്ടി പങ്കെടുത്തു. സംസ്ഥാനത്തെ അമ്പതോളം സ്‌കൂളുകളിലാണ് ഇപ്പോള്‍ ഈ ബോധവല്‍ക്കരണ പരിപാടി നടക്കുന്നത്.

ലഹരിക്കെതിരെ കാമ്പസിലെ ബോധവത്കരണത്തിന് ലഘുചിത്രം നിര്‍മ്മിക്കുമെന്നും ഇതിന്റെ ചുമതല നടന്‍ മമ്മൂട്ടിക്കാണെന്നും മന്ത്രി പറഞ്ഞു പരിപാടിയില്‍ പങ്കെടുത്ത എക്‌സൈസ് മന്ത്രി കെ ബാബു പറഞ്ഞു.

English summary
Actor Mammootty, who spoke at an anti-liquor campaign meeting held to mark International Day Against Drug Abuse and Illicit Trafficking here on Sunday, shocked the audience by sharing his experience in connection with alcohol abuse

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam