»   » മേനക വീണ്ടും വെള്ളിത്തിരയിലേക്ക്

മേനക വീണ്ടും വെള്ളിത്തിരയിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Menaka
ഒരു കാലത്ത് മോഹന്‍ലാലിന്റെയും ശങ്കറിന്റെയും ഭാഗ്യജോഡിയായി തിളങ്ങി നിന്നിരുന്ന നടി മേനക വെള്ളിത്തിരയിലേക്ക് മടങ്ങി വരുന്നു.

ഫാസില്‍ സംവിധാനം ചെയ്യുന്ന ലിവിങ് ടുഗെദറിലൂടെയാണ് ഇന്നലെകളിലെ നായിക വീണ്ടും ക്യമറയ്ക്ക് മുന്നിലെത്തുന്നത്. ഇതിന് പുറമെ പുതുമുഖ താരങ്ങള്‍ അഭിനയിക്കുന്ന ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന ചിത്രത്തിലും മേനക അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിര്‍മാതാവ് സുരേഷ് കൃഷ്ണയെ വിവാഹം ചെയ്തതോടെയാണ് മേനക അഭിനയജീവിതത്തിന് അവധി നല്‍കി വീട്ടമ്മയായി മാറിയത്. മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലായി 116ഓളം സിനിമകളില്‍ മേനക അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് സീരിയലുകളിലും പരസ്യചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam