»   » പ്രണയത്തിന്റെ സൗന്ദര്യവുമായി കാസനോവ

പ്രണയത്തിന്റെ സൗന്ദര്യവുമായി കാസനോവ

Posted By:
Subscribe to Filmibeat Malayalam
Mohanlal
ഉദയനാണ്‌ താരമെന്ന മെഗാഹിറ്റിന്‌ ശേഷം മോഹന്‍ലാല്‍-റോഷന്‍ ആന്‍ഡ്രൂസ്‌ ടീം ഒന്നിയ്‌ക്കുന്ന കാസനോവയുടെ ഷൂട്ടിംഗ് തുടങ്ങുന്നു. റൊമാന്റിക്‌ ത്രില്ലറെന്ന വിശേഷണവുമായെത്തുന്ന കാസനോവയില്‍ ലാലിന്റെ നായികയായെത്തുന്നത്‌ പ്രശസ്‌ത തെന്നിന്ത്യന്‍ താരമായ ലക്ഷ്‌മി റായിയാണ്‌.

പ്രമുഖ റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപ്പായ കോണ്‍ഫിഡന്റ്‌ ഗ്രൂപ്പാണ്‌ കാസനോവ നിര്‍മ്മിയ്‌ക്കുന്നത്‌. കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്റെ പ്രഥമ ചലച്ചിത്ര സംരംഭമാണിത്‌.

ബാംഗ്ലൂരില്‍ നടന്ന കാസനോവയുടെ പൂജാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന്‌ ലാലടക്കമുള്ള താരങ്ങള്‍ കഥാപാത്രങ്ങളുടെ വേഷത്തിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. ആറ്‌ മുംബൈ മോഡലുകള്‍ക്കൊപ്പം വൈറ്റ്‌ ലിമോസിനില്‍ വന്നിറങ്ങിയ സൂപ്പര്‍ താരത്തിനെ കാണാന്‍ ആരാധകരുടെ ഒഴുക്കായിരുന്നു.

കോളിവുഡിലെ പുതുമുഖ നായകന്‍മാരില്‍ ശ്രദ്ധേയനായ ആര്യയും കാസനോവയില്‍ അഭിനയിക്കുന്നുണ്ട്‌. ഇവര്‍ക്ക്‌ പുറമെ ജഗതി ശ്രീകുമാര്‍, ലാലു അലക്‌സ്‌ തുടങ്ങിയവരും പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.

തന്റെ മുത്തച്ഛന്റെ പ്രണയത്തിലൂടെ അതിന്റെ സൗന്ദര്യവും ലഹരിയും മനസിലാക്കുന്ന കൊച്ചുമകന്റെ കഥയാണ്‌ കാസനോവയുടെ പ്രമേയമാക്കുന്നത്‌. മുത്തച്ഛന്‌ ഉണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്ന ഒരു പ്രണയത്തിന്റെ യാഥാര്‍ത്ഥ്യം അന്വേഷിച്ചു പോകുന്ന ചെറുമകനെയാണ്‌ ലാല്‍ ചിത്രത്തില്‍ അവതരിപ്പിയ്‌ക്കുന്നത്‌. അന്വേഷണത്തിനിടെയുണ്ടാകുന്ന രസകരമായ സംഭവങ്ങളിലൂടെയാണ്‌ കാസനോവ പുരോഗമിയ്‌ക്കുന്നത്‌. റോഷന്‍ ആന്‍ഡ്രൂസിന്റെ രണ്ടാമത്തെ ചിത്രമായ നോട്ട്‌ബുക്കിന്‌ വേണ്ടി തിരക്കഥയൊരുക്കിയ സഞ്‌ജയ്‌ ബോബി ടീമാണ്‌ കാസനോവയക്ക്‌ വേണ്ടിയും തൂലിക ചലിപ്പിയ്‌ക്കുന്നത്‌.

മലേഷ്യ, തായ്‌ലണ്ട്‌, വിയന്ന, ഗോവ എന്നിവിടങ്ങളിലായി ചിത്രീകരിയ്‌ക്കുന്ന കാസനോവയു
ടെ നിര്‍മാണ ചെലവ്‌ 10 കോടിയാണ്‌. മലയാളത്തിലെ ഏറ്റവും വലിയ ബിഗ്‌ ബജറ്റ്‌ ചിത്രങ്ങളുടെ പട്ടികയിലേക്ക്‌ കാസനോവ മാറുമെന്നാണ്‌ കരുതപ്പെടുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam