»   »  മൈഥിലിയ്ക്ക് രണ്ടു ശത്രുക്കള്‍

മൈഥിലിയ്ക്ക് രണ്ടു ശത്രുക്കള്‍

Posted By:
Subscribe to Filmibeat Malayalam
Mythili
അടുത്തിടെയായി യുവനടി മൈഥിലിയെ കുറിച്ച് ധാരാളം ഗോസിപ്പുകള്‍ ഇറങ്ങുന്നു. എന്നാല്‍ മാധ്യമങ്ങളില്‍ വരുമ്പോള്‍ മാത്രമാണ് താന്‍ ഇക്കാര്യങ്ങളൊക്കെ അറിയുന്നതെന്നാണ് മൈഥിലിയുടെ വാദം. തനിയ്‌ക്കെതിരെ ഗോസിപ്പ് പരത്തുന്നതിന് പിന്നില്‍ സിനിമാരംഗത്തുള്ള ചിലര്‍ തന്നെയാണെന്നും മൈഥിലി പറഞ്ഞിരുന്നു.

എന്നാല്‍ ജീവിതത്തില്‍ ആരോടെങ്കിലും പ്രതികാരം വീട്ടാന്‍ മൈഥിലിയ്ക്ക് ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് നടിയുടെ ഉത്തരം. എന്നാല്‍ മൈഥിലിയെ ഇത്രയധികം വേദനിപ്പിച്ച ആ ശത്രുക്കള്‍ സിനിമയ്ക്ക് ഉള്ളില്‍ ഉള്ളവരല്ല.

തന്നെ ഹോസ്റ്റലില്‍ വച്ച് ക്രൂരമായി റാഗ് ചെയ്തവരോട് പക വീട്ടാന്‍ ആഗ്രഹമുണ്ടെന്നാണ് മൈഥിലി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ഒരിക്കല്‍ ഹോസ്റ്റലില്‍ വച്ച് തന്നെ രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി റാഗ് ചെയ്യുകയുണ്ടായി. ഇനി തന്റെ കയ്യില്‍ കിട്ടുകയാണെങ്കില്‍ അവരുടെ കാര്യം കഷ്ടമായിരിക്കുമെന്നണ് നടി പറയുന്നത്.

എന്നാല്‍ അവരുടെ പേര് വെളിപ്പെടുത്താന്‍ മൈഥിലി തയ്യാറല്ല. എന്തായാലും നടിയെ റാഗ് ചെയ്തവര്‍ക്ക് ഇത് ഒരു മുന്നറിപ്പായി എടുക്കാവുന്നതാണ്.

English summary
Actress Mythili says that she wish to take revenge against two persons.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X