»   » രഞ്‌ജിത്തിന്‌ പകരം നരേന്‍

രഞ്‌ജിത്തിന്‌ പകരം നരേന്‍

Posted By: Super Admin
Subscribe to Filmibeat Malayalam

മലയാളത്തില്‍ അരങ്ങേറി കോളിവുഡിലെ തിളങ്ങുന്ന താരങ്ങളായി മാറിയ പൃഥ്വിരാജും നരേനും ഒന്നിയ്‌ക്കുന്നു. ട്വന്റി20യ്‌ക്ക്‌ ശേഷം ജോഷി സംവിധാനം ചെയ്യുന്ന റോബിന്‍ഹുഡിലാണ്‌ ഈ യുവപ്രതിഭകള്‍ ഒന്നിയ്‌ക്കുന്നത്‌. പുതിയ താരക്കൂട്ടായ്‌മ ജോഷി പോലൊരു മുതിര്‍ന്ന സംവിധായകന്റെ ചിത്രത്തിലാണെന്നതും ഏറെ പ്രതീക്ഷകള്‍ നല്‌കുന്നു.

ബാങ്ക്‌ എടിഎമ്മുകളില്‍ നിന്നും പണം കവരുന്ന ഹൈടെക്‌ മോഷ്ടാവിന്റെ കഥ പറയുന്ന റോബിന്‍ഹുഡില്‍ കള്ളനെ കുടുക്കാനുള്ള നിയോഗവുമായെത്തുന്ന പോലീസ്‌ ഉദ്യോഗസ്ഥന്റെ വേഷമാണ് നരേനുള്ളത്.

നേരത്തെ സംവിധായകനും നടനുമായ രഞ്‌ജിത്തിനെയാണ്‌ നരേന്റെ റോളിലേക്ക്‌ നിശ്ചയിച്ചിരുന്നത്‌. എന്നാല്‍ മമ്മൂട്ടിയുടെ പാലേരി മാണിക്യവും മറ്റൊരു ചിത്രത്തിന്റെയും തിരക്കുകളില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ റോബിന്‍ഹുഡില്‍ നിന്ന്‌ രഞ്‌ജിത്ത്‌ പിന്‍മാറുകയായിരുന്നു.

സച്ചി-സേതു ടീം രചന നിര്‍വഹിയ്‌ക്കുന്ന റോബിന്‍ഹുഡിന്റെ ഷൂട്ടിംഗ്‌ എറണാകുളത്ത് ആരംഭിച്ചു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam