»   » നയന്‍താര ശ്യാമപ്രസാദ്‌ ചിത്രത്തില്‍

നയന്‍താര ശ്യാമപ്രസാദ്‌ ചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam
Nayan Thara
നയന്‍താര വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു. പ്രശസ്‌ത സംവിധായകന്‍ ശ്യാമപ്രസാദിന്റെ പുതിയ ചിത്രത്തിലൂടെയാണ്‌ നയന്‍സ്‌ വീണ്ടും മലയാളത്തിലെത്തുന്നത്‌.

ദിലീപ്‌ നായകനായ ബോര്‍ഡിഗാഡിന്‌ ശേഷമുള്ള നയന്‍താരയുടെ മലയാളചിത്രമായിരിക്കും ഇത്‌. മലയാളിയും തമിഴ്‌ നടനുമായ ആര്യയാണ്‌ ഇതില്‍ നയന്‍താരയുടെ നായകായെത്തുന്നത്‌.

Nayan Thara
ആര്യ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്‌. എലക്ട്രയെന്നാണ്‌ ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. രസിക എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ വിന്ധ്യനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌.

ഇതില്‍ എലക്ട്ര അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തെയാണ്‌ നയന്‍താര അവതരിപ്പിക്കുന്നത്‌. മമ്മൂട്ടിച്ചിത്രമായ ഒരേ കടലിന്‌ ശേഷം ശ്യാമപ്രസാദും വിന്ധ്യനും ഒന്നിക്കുന്ന ചിത്രമായിരിക്കും എലക്ട്ര. നവംബര്‍ ഒന്നിന്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ തുടങ്ങും.

തമിഴില്‍ അവസരങ്ങള്‍ ഇല്ലാതായെന്നും ബോളിവുഡിലേയ്‌ക്ക്‌ കളം മാറ്റാന്‍ ആലോചിക്കുന്നുവെന്നും തുടങ്ങി ഒട്ടേറെ വാര്‍ത്തകളും ഗോസിപ്പുകളുടെ നയന്‍താരയെക്കുറിച്ച്‌ പുറത്തുവരുന്നുണ്ട്‌.

എന്നാല്‍ താനുമായി കരാറില്‍ ഒപ്പുവച്ച ഒരു സംവിധായകനെയും ബുദ്ധിമുട്ടിക്കാതെ കൃത്യമായി ജോലിചെയ്യുന്ന നടിയാണ്‌ നയന്‍താരയെന്ന കാര്യത്തില്‍ തമിഴിലായാലും മലയാളത്തിലായാലും ആര്‍ക്കും മറിച്ചൊരഭിപ്രായമില്ല.

തമിഴില്‍ വന്‍തിരക്കുമായി നില്‍ക്കുന്ന സമയത്താണ്‌ ട്വിന്റിട്വന്റിയ്‌ക്കുവേണ്ടി അഭിനയിക്കാന്‍ നയന്‍സ്‌ സമയം കണ്ടെത്തിയത്‌. ഇതേസമയം മീരാജാസ്‌മിന്‍ ഡേറ്റില്ലെന്ന കാരണം പറഞ്ഞ്‌ ഈ ചിത്രത്തില്‍ നിന്ന്‌ വിട്ടു നില്‍ക്കുകയായിരുന്നു.

ഇത്‌ പിന്നീട്‌ മലയാളത്തില്‍ മീരയ്‌ക്ക്‌ ചിത്രങ്ങള്‍ കിട്ടാനില്ലാത്ത ഒരു അവസ്ഥയുമുണ്ടാക്കി. എന്തായാലും നയന്‍സിന്റെ മലയാളി പ്രേക്ഷകരെല്ലാം വളരെ പ്രതീക്ഷയോടെയാണ്‌ എലക്ട്രയെ കാത്തിരിക്കുന്നത്‌.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam