»   » ന്യുഡല്‍ഹിക്കൊരു രണ്ടാം വരവ് സാദ്ധ്യമോ......

ന്യുഡല്‍ഹിക്കൊരു രണ്ടാം വരവ് സാദ്ധ്യമോ......

Posted By:
Subscribe to Filmibeat Malayalam
New Delhi
കരുത്തുറ്റ ജികെയെ കാലം മറന്നിട്ടില്ല. വര്‍ഷങ്ങള്‍ പലത് കടന്നുപോയി ന്യൂഡല്‍ഹി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ജി.കെ എന്ന കഥാപാത്രത്തെ ആരും മറന്നുകാണാനിടയില്ല. ദേവന്‍ വില്ലന്‍ ശോഭയിലേക്കുയര്‍ന്ന ഈ ചിത്രം അക്കാലത്ത് മലയാളസിനിമ സ്വപ്നം കാണുന്നതിനുമപ്പുറത്ത് വിരാജിച്ച ഹൈടെക്‌സിനിമയായിരുന്നു.

ജോഷി, ഡെന്നീസ് ജോസഫ് , മമ്മൂട്ടി എന്നിവരിലൂടെ സാദ്ധ്യമാക്കിയ ന്യൂഡല്‍ഹി എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെക്കുറിച്ച് ആലോചന മുറുകുകുയാണ്. പ്രശസ്ത ഛായാഗ്രാഹകന്‍ ജയാനന്‍ വിന്‍സെന്റാണ് രണ്ടാംഭാഗത്തിനുള്ള ശ്രമങ്ങളുമായ് മുന്നോട്ട് നീങ്ങുന്നത്.

ജയാനന്‍ തന്നെ സംവിധാനം നിര്‍വ്വഹിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ തിരക്കഥയ്ക്കുവേണ്ടി ഡെന്നീസ് ജോസഫിനെ സമീപിച്ചെങ്കിലും ആശാവഹമായ മറുപടിയല്ല ലഭിച്ചതത്രേ.

മമ്മൂട്ടി, സുമലത, ഉര്‍വ്വശി എന്നിവര്‍ മാത്രമാണ് ന്യൂഡല്‍ഹി എന്ന ചിത്രത്തിലെ അവശേഷിക്കുന്ന പ്രധാനികള്‍. അവരെ മുന്‍നിര്‍ത്തി ഇക്കാലത്ത് പഴയചിത്രത്തെയും വെല്ലുന്നവിധം ഒന്ന് എഴുതി ഒപ്പിക്കുക ശ്രമകരമാണ്. ാര്‍ഡം മാത്രം നോക്കി സിനിമ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് പ്രമേയം ശക്തമായി നിന്നില്ലെങ്കില്‍ സിനിമ പാളും, അത് സമ്മാനിക്കുക വലിയ നഷ്ടം തന്നെ ആവും.

ന്യൂഡല്‍ഹിക്ക് മുമ്പും ിമ്പും എന്ന് മമ്മൂട്ടിയിലെ നടനെ വിലയിരുത്തിയിരുന്നു. ദേവന്‍ തിളങ്ങിയതും അതുവഴി തെലുങ്കില്‍ പേരെടുത്തതും ന്യൂഡല്‍ഹിക്കുശേഷമാണ്. ന്യൂഡല്‍ഹിയുടെ രണ്ടാംവരവുണ്ടായാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ സകലസീമകളും ഭേദിയ്ക്കുമെന്നുറപ്പാണ്. എന്നാ്വ്ഡ ന്യൂഡല്‍ഹി സൃഷ്ടിച്ച ഇമേജിനെ മറികടക്കാന്‍ സാധിക്കാതെ വന്നാല്‍ സിനിമ ജയാനന്‍ വിന്‍സെന്റിന് ഒരു ബാധ്യതയാവും.

സൂപ്പര്‍ഹിറ്റുകളുടെ റീമേക്കും രണ്ടാം ഭാഗവുമൊക്കെ ഇത്തിരി റിസ്‌ക്കുള്ള ഏര്‍പ്പാടാണ്. നടന്നാല്‍ നടന്നു എന്നേ പറയാനൊക്കൂ.

English summary
New Delhi’ is one the major mile stones in Mammootty’s career, as it had almost salvaged the megastar’s career from a disaster. It remains to be seen if the film would indeed be remade

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam