»   » നിത്യാമേനോന് വിലക്ക്

നിത്യാമേനോന് വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Nithya Menon
തിരുവനന്തപുരം: യുവനടി നിത്യാമേനോന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക്. അസോസിയേഷന്‍ ഭാരവാഹികളോട് മോശമായി പെരുമാറിയതിനാണ് നടപടി. ടികെ രാജീവ്കുമാറിന്റെ 'തല്‍സമയം ഒരു പെണ്‍കുട്ടിയുടെ' ഷൂട്ടിങിനിടെയാണ് സംഭവം.

അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആന്റോ ജോസഫിന്റെ പുതിയ സിനിമയുടെ കഥപറയാനും ഡേറ്റ് ചോദിക്കാനുമെത്തിയ സംഘത്തോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

ഡേറ്റിന്റെ കാര്യവും കഥയും മാനേജരോട് സംസാരിക്കാന്‍ പറഞ്ഞ നിത്യമേനോന്‍ മലയാളത്തിലെ സീനിയര്‍ നിര്‍മാതാക്കളെ കാണാന്‍ കൂട്ടാക്കിയില്ല. ഏതായാലും അടുത്തകാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവനടിക്ക് അസോസിയേഷന്റെ തീരുമാനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. വിലക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിനും അസോസിയേഷന്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇതോടെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അവസരം ലഭിക്കില്ല.

English summary
kerala film producers association ban actress nithya menon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam