»   » മത വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ല: മമ്മൂട്ടി

മത വിശ്വാസത്തില്‍ വിട്ടുവീഴ്ചയില്ല: മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
എത്ര തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി ദിവസവും അഞ്ചുനേരം നിസ്‌കാരം മുടക്കാറില്ലെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്.

റംസാന്‍ മാസത്തിലും ലൊക്കേഷനുകളില്‍ നിന്നും ലൊക്കേഷനുകളിലേയ്ക്കുള്ള യാത്രക്കിടയില്‍പ്പോലും അദ്ദേഹം ഉപവാസവും പ്രാര്‍ത്ഥനകളും മുടക്കാറില്ല.

മതപരമായ കാര്യങ്ങളില്‍ എന്തുവന്നാലും താന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മതപരമായ കാര്യങ്ങളിലെ തന്റെ നിഷ്ഠ അദ്ദേഹം വ്യക്തമാക്കിയത്.

അഭിനയം എന്റെ തൊഴിലാണ്. അതേസമയം ഞാനൊരു ദൈവവിശ്വാസിയുമാണ്. തൊഴില്‍ കൃത്യമായി ചെയ്യുന്നതിനൊപ്പം തന്നെ ഞാനെന്റെ വിശ്വാസങ്ങള്‍ക്ക് പ്രാധാന്യം നല്‍കുകയും മതാചാരങ്ങള്‍ക്ക് സമയം കണ്ടെത്തുകയും ചെയ്യുന്നുണ്ട്. എത്ര തിരക്കിലായാലും ഇക്കാര്യങ്ങളിലൊന്നും മാറ്റം വരുത്താന്‍ ഞാന്‍ തയ്യാറല്ല.- താരം പറയുന്നു.

ഇപ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തിന്റെ ജോലികളിലാണ് മമ്മൂട്ടി. മമ്മുട്ടിയുടെ സ്വന്തം ്‌വിതരണക്കമ്പനിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുക. ഒക്ടോബര്‍ മാസത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

ഇതിനൊപ്പം തന്നെ മലയാളത്തിലും കന്നഡത്തിലും ഒരുങ്ങുന്ന ശിക്കാരിയുടെ ഷൂട്ടിങും പുരോഗമിയ്ക്കുകയാണ്. ശിക്കാരിയില്‍ മമ്മൂട്ടി ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam