»   » വമ്പന്‍മാര്‍ ഓണം ഉപേക്ഷിച്ച്‌ റംസാനിലേക്ക്‌

വമ്പന്‍മാര്‍ ഓണം ഉപേക്ഷിച്ച്‌ റംസാനിലേക്ക്‌

Subscribe to Filmibeat Malayalam

വാണിജ്യ സിനിമയുടെ ചാകരക്കാലമെന്ന്‌‌ വിശേഷിപ്പിക്കപ്പെടുന്ന ഓണം സീസണ്‍ ഇത്തവണ ശുഷ്‌ക്കമായേക്കും. പ്രധാന താരങ്ങളുടെയും സംവിധായകരുടെയും സിനിമകളൊന്നും ഈ ഓണക്കാലത്ത്‌ തിയറ്ററുകളിലെത്തില്ലെന്ന്‌ ഏകദേശം ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിനിടെആദ്യമായാണ്‌ ഇത്തരത്തിലൊരു പ്രതിസന്ധി മലയാള സിനിമ അഭിമുഖീകരിയ്‌ക്കുന്നത്‌.

റംസാന്‍ നോമ്പിനിടെ ഓണക്കാലം വന്നുപെട്ടതാണ്‌ റിലീസുകള്‍ തകിടം മറിയാന്‍ കാരണം. ആഗസ്റ്റ്‌ 20 മുതല്‍ ഒരു മാസം നീളുന്ന റംസാന്‍ നോമ്പു കാലത്തിനിടെ സെപ്റ്റംബര്‍ രണ്ടിനാണ് ഓണം. ഇതിനിടെ ശബരിമല തീര്‍ത്ഥാടനകാലമെത്തുന്നതും സിനിമാ തിയറ്ററുകളില്‍ ആള് കുറയുന്നതിന്‌ കാരണമാകും. ഇക്കാരണത്താല്‍ റിലീസ്‌ മാറുന്ന ചിത്രങ്ങള്‍ സെപ്‌റ്റംബര്‍ 18ന്‌ വെള്ളിയാഴ്‌ചയോടെ തിയറ്ററുകളിലെത്തുമെന്നാണ്‌ കരുതപ്പെടുന്നത്‌.

മമ്മൂട്ടിയുടെ പഴശ്ശിരാജ, മോഹന്‍ലാലിന്റെ റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രം, ദിലീപിന്റെ ബോഡിഗാര്‍ഡ്‌, പൃഥ്വി-നരേന്‍ ടീമിന്റെ റോബിന്‍ഹുഡ്‌ തുടങ്ങിയ സിനിമകളെല്ലാം റംസാന്‍ സീസണിലേക്ക്‌ റീലീസ്‌ മാറ്റിക്കഴിഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam