twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയേറ്ററുകളില്‍ തമിഴ്, ഹിന്ദി വെടിക്കെട്ട്

    By Lakshmi
    |

    ദീപാവലിയ്ക്ക് കേരളത്തിലെതിയേറ്ററുകളില്‍ അന്യഭാഷാചിത്രങ്ങളുടെ തരംഗം. വിജയ് യുടെ വേലായുധം, സൂര്യയുടെ ഏഴാം അറിവ്, ഷാരൂഖിന്റെ രാ വണ്‍ എന്നീ ചിത്രങ്ങളുടെ വരവോട് പല പ്രമുഖ തിയേറ്ററുകളില്‍ നിന്നും മലയാള ചിത്രങ്ങള്‍ എടുത്തുമാറ്റിയിരിക്കുകയാണ്.

    ഈ മൂന്നു ചിത്രങ്ങളും കേരളത്തില്‍ വലിയ തരംഗമാവുകയാണ്. മൂന്നെണ്ണത്തിലും ആരാധകരേറെയുള്ളത് ഇളയദളപതിയുടെ വേലായുധത്തിന് തന്നെ. ഒപ്പം സൂര്യയും ഷാരൂഖും ഒട്ടും പിന്നിലല്ലാതെ മത്സരിക്കുകയാണ്.

    സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും വേണ്ടി ഫാന്‍സുകാര്‍ അടിപിടിക്കുന്നതേ ഇതുവരെ നമ്മള്‍ കണ്ടിട്ടുണ്ടായിരുന്നു. എന്നാല്‍ ഈ ദീപാവലിയ്ക്ക് തിരുവനന്തപുരത്ത് സൂര്യ ഫാന്‍സും വിജയ് ഫാന്‍സും ഏറ്റുമുട്ടി, ഒരാള്‍ക്ക് കുത്തുമേറ്റു. അന്യഭാഷാ താരങ്ങള്‍ക്ക് കൊച്ചുകേരളത്തിലുള്ള പ്രേക്ഷകരുടെ എണ്ണക്കൂടുതലും സ്വീകാര്യതയുമല്ലാതെ മറ്റെന്താണ് ഇത് തെളിയിക്കുന്നത്.

    അടിക്കടി കേരള സന്ദര്‍ശനം നടത്തിയ ബോളിവുഡ് ബാദ്ഷാ ഷാരൂഖും കേരളീയരുടെ പ്രിയതാരമാവുകയാണ്. അടുത്തിടെ കൊല്ലത്ത് ഒരു റിസോര്‍ട്ട് ഉത്ഘാടനത്തിനെത്തിയപ്പോള്‍ മലയാളം പറഞ്ഞും മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞും ഷാരൂഖ് ആളുകളെ കയ്യിലെടുത്തത് വെറുതെയായില്ല, റാവണ്‍ ഓടുന്ന തിയേറ്ററുകളിലും നല്ല തിരക്കാണ്.

    കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം ഷാരൂഖിന്റെ സൂപ്പര്‍ഹീറോയ്ക്ക് വന്‍ഇടം കിട്ടിയിട്ടുണ്ട്. 81 കേന്ദ്രങ്ങളിലാണ് രാ വണ്‍ പ്രദര്‍ശിപ്പിക്കുന്നത്. വിജയ്‌യുടെ വേലായുധവും സൂര്യയുടെ ഏഴാം അറിവും 111 സെന്ററുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

    മുഖ്യനഗരങ്ങളില്‍ ഒന്നിലേറെ തീയറ്റുകളിലാണ് ഈ ചിത്രങ്ങളെല്ലാം കളിക്കുന്നത്. ഇതുപോലൊരു ഓപ്പണിംഗ് ഇതിനുമുമ്പ് മലയാളക്കരയില്‍ അന്യഭാഷാചിത്രങ്ങള്‍ക്കായി ഉണ്ടായില്ല. മലയാളചിത്രങ്ങള്‍പോലും പ്രധാനനഗരങ്ങളില്‍ ഒരേസമയം വിവിധ സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്താറില്ല. അത്തരമൊരു സാഹചര്യത്തിലാണ് അന്യഭാഷാ ചിത്രങ്ങള്‍ക്ക് ഈ വിധത്തില്‍ സ്വീകരണം ലഭിക്കുന്നത്. എന്തായാലും മൂന്നുതാരങ്ങളുടെയും ദീപാവലി വിജയം നിര്‍ണയിക്കുന്നതിന് ഈ കൊച്ചുകേരളത്തിലെ കളക്ഷനും നിര്‍ണായകമാകുമെന്നതില്‍ സംശയിക്കാനേറെയില്ല.

    English summary
    The Kerala theatres which used to screen mostly Malayalam films is taken over by Other Language Films from Diwali day (October 26). The two major Tamil films released for Diwali are Vijay’s Velayudham and Suriya’s 7aum Arivu. Plus the Hindi film of Shah Rukh Khan RA One,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X