»   » ഭൂതം ഉടന്‍ പട്ടണത്തിലേക്കില്ല

ഭൂതം ഉടന്‍ പട്ടണത്തിലേക്കില്ല

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടി-ജോണി ആന്റണി ടീമിന്റെ പട്ടണത്തില്‍ ഭൂതം വീണ്ടും നീളുന്നു. ഏപ്രില്‍ 30നോ മെയ്‌ രണ്ടാം വാരമോ റിലീസ്‌്‌ പ്രതീക്ഷിച്ചിരുന്ന ചിത്രം ഉടനെയൊന്നും തിയറ്ററുകളിലെത്തില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. സിബി-ഉദയന്‍മാര്‍ തിരക്കഥയൊരുക്കുന്ന ചിത്രം വിഷുവിനോടനുബന്ധിച്ച്‌ റിലീസ്‌ ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്‌.

കുട്ടികളെയും കുടുംബങ്ങളെയും രസിപ്പിയ്‌ക്കാനുള്ള ചേരുവകളായെത്തുന്ന ഭൂതത്തില്‍കാവ്യ മാധവനാണ്‌ നായിക. വിവാഹിതയാകുന്നതിന്‌ മുമ്പ്‌ കാവ്യ അവസാനമായി അഭിനയിച്ച ചിത്രമാണിത്‌. ഭൂതത്തിന്റെയും സര്‍ക്കസ്‌ തമ്പിലെ ബൈക്ക്‌ അഭ്യാസിയുടെയും വേഷത്തിലാണ്‌ മമ്മൂട്ടി അഭിനയിക്കുന്നത്‌.

സിനിമയുടെ ചിത്രീകരണം നേരത്തെ പൂര്‍ത്തിയായെങ്കിലും ഗ്രാഫിക്‌സ്‌-സ്‌പെഷ്യല്‍ ഇഫക്ട്‌സ്‌ ജോലികള്‍ പൂര്‍ത്തിയാകാന്‍ വൈകുന്നതാണ്‌ റിലീസ്‌ വൈകിക്കുന്നത്‌. ഫാന്റസി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ വന്‍ സ്‌പെഷ്യല്‍ ഇഫക്ടുകള്‍ ഉണ്ടാകുമെന്ന്‌ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്‌ ജൂണ്‍ അവസാനം മാത്രമേ ചിത്രം പ്രദര്‍ശനത്തിന്‌ എത്തുകയുള്ളൂ. മിക്കവാറും ജൂണ്‍ 25ന്‌ ഭൂതം പട്ടണത്തിലിറങ്ങുമെന്നാണ്‌ സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam