»   » പൃഥ്വിയുടെ രഘുപതി.. ചവറ്റുകുട്ടയില്‍

പൃഥ്വിയുടെ രഘുപതി.. ചവറ്റുകുട്ടയില്‍

Posted By:
Subscribe to Filmibeat Malayalam
Raghupathy Raghava Rajaram
യങ് സ്റ്റാര്‍ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് തുടങ്ങിവെച്ച രഘുപതി രാഘവ രാജാറാം (ആര്‍ആര്‍ആര്‍) ഉപേക്ഷിയ്ക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍.

റീമ കല്ലിങ്കല്‍ നായികയാവുന്ന ചിത്രത്തില്‍ പൃഥിരാജ് മൂന്ന് വേഷങ്ങളാണ് നിശ്ചയിച്ചിരുന്നത്. 17 ദിവസത്തെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണത്തിന് ശേഷമാണ് ആര്‍ആര്‍ആര്‍ നിന്നുപോയത്.

എകെ സാജന്റെ തിരക്കഥ കൃത്യസമയത്ത് പൂര്‍ത്തിയാവാഞ്ഞതും കുതിച്ചുയര്‍ന്ന ബജറ്റുമെല്ലാം ചിത്രത്തിന്റെ ഷൂട്ടിങിന് വീണ്ടും തുടങ്ങുന്നതിന് തടസ്സമായി. തിരക്കഥയില്‍ വിശ്വാസം നഷ്ടപ്പെട്ട ഷാജിയ്ക്ക് സിനിമ മുന്നോട്ടു കൊണ്ടു പോകാനും താത്പര്യമുണ്ടായില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു.. പക്ഷേ ഇതിനോടകം 87 ലക്ഷം രൂപയോളം സിനിമയ്ക്ക് വേണ്ടി പൊടിച്ചിരുന്നു.

എന്തായാലും നഷ്ടപരിഹാരമെന്ന നിലയ്ക്ക് പൃഥ്വിയെ തന്നെ നായകനാക്കി നിര്‍മാതാവ് പികെ മുരളീധരന് മറ്റൊരു സിനിമ ചെയ്തു കൊടുക്കാമെന്ന് ഷാജി സമ്മതിച്ചിട്ടുണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് എം സിന്ധുരാജായിരിക്കും.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam