»   » ജ്യോത്സന വിവാഹിതയായി

ജ്യോത്സന വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
Jyotsana And Sreekanth
പ്രശസ്ത ചലച്ചിത്ര പിന്നണിഗായിക ജ്യോത്സ്‌ന വിവാഹിതയായി. ഞായറാഴ്ച ഗുരുവായൂരപ്പ സന്നിധിയില്‍ വെച്ച് എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശ്രീകാന്ത് ജ്യോത്്‌സനയുടെ അമ്മാവന്റെ മകനാണ്. ഇവര്‍ തമ്മിലുള്ള വിവാഹനിശ്ചയം ഏറെ നാള്‍ മുമ്പ് തന്നെ കഴിഞ്ഞിരുന്നു.

വിവാഹസത്കാരത്തില്‍ ഗായകരായ കെ.എസ്. ചിത്ര, ജി വേണുഗോപാല്‍, ഔസേപ്പച്ചന്‍, വിധുപ്രതാപ്, ചിത്ര അയ്യര്‍, അഫ്്‌സല്‍, ഗായത്രി തുടങ്ങിയവരും സിനിമാതാരങ്ങളായ ഭാവന, കെപിഎസി ലളിത, രമ്യ നമ്പീശന്‍, സിദ്ധാര്‍ഥ്, ജയരാജ് വാര്യര്‍ തുടങ്ങിയവരും പങ്കെടുത്തു.

2002ല്‍ പ്രണയമണിത്തൂവല്‍ എന്നീ ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റം കുറിച്ച ജ്യോത്സനയെ പ്രശസ്തയാക്കിയത് നമ്മള്‍ എന്ന ചിത്രത്തിലെ 'എന്തു സുഖമാണീ നിലാവ്' എന്ന ഗാനമായിരുന്നു. ഏഴ് വര്‍ഷത്തിനുള്ളില്‍ തമിഴിലും മലയാളത്തിലുമായി 130ലധികം സിനിമകളില്‍ ജ്യോത്സന പാടിയിട്ടുണ്ട്.

English summary
playback singer Jyotsna, married Sreekanth at Guruvayur Temple .She got married to Sreekanth on sunday, 26th of December at a simple yet intimate ceremony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam