»   » അമല്‍ നീരദ് നഷ്ടമുണ്ടാക്കിയെന്ന് നിര്‍മ്മാതാവ്

അമല്‍ നീരദ് നഷ്ടമുണ്ടാക്കിയെന്ന് നിര്‍മ്മാതാവ്

Posted By:
Subscribe to Filmibeat Malayalam
Amal Neerad
പൃഥ്വിരാജ് ചിത്രമായ അന്‍വറിന്റെ സംവിധായകന്‍ അമല്‍ നീരദിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാവ് രാജ് സക്കറിയ രംഗത്ത്.

വലിയ പ്രതീക്ഷകളുമായി മലയാളത്തില്‍ റിലീസ് ആയ ചിത്രം വേണ്ടത്ര വിജയം നേടാതെയാണ് തീയേറ്ററുകള്‍ വിട്ടത്. അതിനാല്‍ത്തന്നെ തമിഴ് ഡബ്ബിംഗ് ചെയ്ത് ചിത്രം തമിഴ്‌നാട്ടില്‍ പുറത്തിറക്കാന്‍ നിര്‍മ്മാതാവ് ആലോചിക്കുകയായിരുന്നു.

നിലവില്‍ ഒന്നരക്കോടി രൂപ ചിത്രം നഷ്ടമുണ്ടാക്കിയത് മനസിലാക്കി മുഖ്യകഥാപാത്രങ്ങളായ പൃഥ്വിരാജും തമിഴ്‌നടന്‍ പ്രകാശ്‌രാജും പ്രതിഫലമില്ലാതെ തമിഴ് ഡെബ്ബ് ജോലികള്‍ക്ക് സഹകരിച്ചതായും രാജ് സക്കറിയ പറയുന്നു.

എന്നാല്‍ സംവിധായകനായ അമല്‍നീരദ് ഇതിനുവേണ്ടി അനുകൂലമായ നിലപാടല്ലത്രേ സ്വീകരിച്ചിരിക്കുന്നത്. കൂടാതെ 10 ലക്ഷം രൂപ കൂടുതല്‍ ചോദിക്കുകയും ചെയ്തു. നഷ്ടമുണ്ടാക്കിയ ചിത്രത്തിനുവേണ്ടി സംവിധായകന്‍ വീണ്ടും പണം ആവശ്യപ്പെട്ടതാണത്രേ നിര്‍മ്മാതാവിനെ ചൊടിപ്പിച്ചിരിക്കുന്നത്.

52 ദിവസംകൊണ്ട് മൂന്നു കോടി ചെലവഴിച്ച് ചിത്രം പൂര്‍ത്തിയാക്കാന്‍ വാക്കുതന്ന സംവിധായകന്‍ അഞ്ചര കോടി ചെലവാക്കി 78 ദിവസമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയതെന്നും രാജ് സക്കറിയ ആരോപിക്കുന്നു.

ഇതിനുകാരണമായത് അമല്‍ നീരദിന്റെ പ്രവര്‍ത്തനങ്ങളാണെന്നും നിര്‍മ്മാതാവ് സൂചിപ്പിക്കുന്നു. വളരെ വൈകി ഷൂട്ടിന് എത്തുകയും നേരത്തെ പാക്ക് അപ്പ് ചെയ്യുകയും ചെയ്ത അമലിന്റെ രീതിയാണെത്രേ പണച്ചെലവ് ഏറിയതിന് കാരണം.

അതുപോലെ സെറ്റില്‍വച്ച് തന്നോടും മറ്റുള്ളവരോടും സംവിധായകന്‍ അപമര്യാദയായി പെരുമാറിയതായും രാജ് പറയുന്നു. ഈ പ്രവര്‍ത്തിയെത്തുടര്‍ന്ന് സംവിധായകന്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും നായകനെയും മറ്റുള്ളവരെയും സംവിധായകന്റെ പ്രവൃത്തി ആശ്ചര്യപ്പെടുത്തിയതായി നിര്‍മ്മാതാവ് ആരോപിക്കുന്നു.

അമല്‍നീരദിന്റെ പ്രവൃത്തിയില്‍ തൃപ്തനല്ലാത്ത നിര്‍മ്മാതാവ് സൗത്ത് ഇന്ത്യന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam