»   » അവാര്‍ഡിനേക്കാള്‍ വലുതാണിത് :മോഹന്‍ലാല്‍

അവാര്‍ഡിനേക്കാള്‍ വലുതാണിത് :മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
മികച്ച നടനുള്ള ദേശീയ അവാര്‍ഡിനെക്കാള്‍ വലുതാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ തനിക്ക് ലഭിച്ച അംഗത്വമെന്ന് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍.

ടെറിട്ടോറിയല്‍ ആര്‍മിയുടെ കണ്ണൂര്‍ ബറ്റാലിയനില്‍ രണ്ടു ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു നടന്‍ എന്ന നിലയിലും ഭടന്‍ എന്ന നിലയിലും ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ലാല്‍ പറഞ്ഞു.

മികച്ച നടനുള്ള പുരസ്‌കാരം എല്ലാ വര്‍ഷവും നല്‍കുന്നതാണ്. എന്നാല്‍ ടെറിട്ടോറിയല്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ കഴിയുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. ഇത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്- ലാല്‍ പറഞ്ഞു.

ഈ രംഗത്തേക്ക് എങ്ങനെ കടന്നുവരാന്‍ കഴിയുമെന്ന് എല്ലാവരും ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഏറ്റവും മനോഹരമായ പ്രൊഫഷന്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

നടനെന്ന രീതിയില്‍ സിനിമാ പ്രൊഫഷനെ ബഹുമാനിക്കുന്നു. വളരെയധികം വിലയിരുത്തലുകള്‍ക്ക് ശേഷമാണ് തനിക്ക് ടെറിട്ടോറിയല്‍ ആര്‍മിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവി ലഭിച്ചത്. ഇന്ത്യന്‍ ആര്‍മിയെയാണ് ഞാന്‍ ഇതിലൂടെ പ്രതിനിധീകരിക്കുന്നത്.

സൈനികരുടെ ജീവിതത്തെ ആസ്പദമാക്കിമാക്കിയുള്ള സിനിമകളില്‍ അഭിനയിച്ചപ്പോള്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാന്‍ താല്പര്യം പ്രകടിപ്പിച്ചു. അവരത് അംഗീകരിച്ചു. എന്താണ് സൈന്യമെന്ന് എല്ലാവരെയും അറിയിക്കാനുള്ള ശ്രമമാണ് താന്‍ ഇതിലൂടെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam