»   » അഴീക്കോട് പ്രതികരിച്ചത് കാര്യമറിയാതെ: മമ്മൂട്ടി

അഴീക്കോട് പ്രതികരിച്ചത് കാര്യമറിയാതെ: മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
തിലകന്‍ പ്രശ്‌നത്തില്‍ ഇനി പരസ്യപ്രസ്താവനകളും വിവാദവും വേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനിച്ചു. മമ്മൂട്ടിയാണ് കൊച്ചിയില്‍ ഇക്കാര്യം പറഞ്ഞത്. തിലകനെ ആരോ തെറ്റിധരിപ്പിച്ചതാണെന്നും സുകുമാര്‍ അഴീക്കോട് കാര്യമറിയാതെയാണ് പ്രതികരിച്ചതെന്നും മമ്മൂട്ടി പറഞ്ഞു.

ഇപ്പോള്‍ നടക്കുന്നത് നിഴല്‍ യുദ്ധമാണ് . തിലകനുമായി താരങ്ങളാരും നിസഹകരണം പ്രഖ്യാപിച്ചിട്ടില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഞാനും മോഹന്‍ ലാലും ഉള്‍പ്പെടെയുള്ളവര്‍ തയാറാണ് . ആത്മ വിശ്വാസമില്ലാത്തവര്‍ക്കാണ് സ്വന്തം കഴിവുകള്‍ മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ടിവരുന്നത്-മമ്മൂട്ടി പറഞ്ഞു .

സുകുമാര്‍ അഴീക്കോട് ന്യായത്തിന്റെ ഭാഗത്താണ് നില്‍ക്കേണ്ടത് . ന്യായം അമ്മയ്‌ക്കൊപ്പമാണ് . മലയാള സിനിമയിലെ സൂര്യ തേജസ് എന്നാണ് അദ്ദേഹം എന്നെ വിശേഷിപ്പിച്ചത് .അദ്ദേഹത്തിന്റെ നിലപാടുകളില്‍ മാറ്റം വരുന്നതില്‍ കാര്യമില്ല.

സിനിമാ നാടക നടന്മാര്‍ക്ക് മേക്കപ്പ് ആവശ്യമാണ്, അത് അവരുടെ തൊഴിലിന്റെ ഭാഗമാണ്. പ്രായം അഭിനയത്തിനു തടസമില്ല. അമിതാഭ് ബച്ചന്‍ ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ മകനായ അഭിഷേകിന്റെ മകനായി അഭിനയിച്ചു. കമല്‍ഹസന്‍ പെണ്‍വേഷത്തിലും അഭിനയിച്ചിട്ടുണ്ട്, അഭിനയമാണ് പ്രധാനം-മമ്മൂട്ടി ചൂണ്ടിക്കാട്ടി

മോഹന്‍ ലാലിനെതിരേ അഴീക്കോട് ഉന്നയിച്ച ആരോപണം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു. സഹോദരന്റെ സ്വത്ത് അദ്ദേഹം തട്ടിയെടുത്തെന്നാണ് അഴീക്കോടിന്റെ ആരോപണം. കഴിഞ്ഞ 30 വര്‍ഷമായി എനിക്ക് ലാലിനെ അറിയാം.

അദ്ദേഹം കുടുംബത്തെ സഹായിച്ചത് മറ്റാരെക്കാളും എനിക്കറിയാം. വസ്തുകള്‍ അറിയാവുന്നതിനാല്‍ ലാലിനെക്കുറിച്ച് ഈ ആരോപണം കേട്ടപ്പോള്‍ എനിക്ക് ദുഖം തോന്നി. ലാലിനുണ്ടായ വേദന അഴീക്കോട് മനസിലാക്കണം.

തിലകനുമായുളള പ്രശ്‌നങ്ങള്‍ അമ്മ പറഞ്ഞു തീര്‍ക്കും. തിലകന്‍ അമ്മയുടെ ഒപ്പമാണ് നില്‍ക്കേണ്ടത് . കാരണവരായ അദ്ദേഹം പുറത്തു മാറി നിന്ന് കുറ്റപ്പെടുത്തരുത് . കലാകാരന്മാര്‍ മാധ്യമ വിവാദത്തിന് ഇടംകൊടുക്കരുതെന്ന ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യരുടെ നിര്‍ദ്ദേശം ഞാന്‍ സ്വീകരിക്കുകയാണ്- അദ്ദേഹം പറഞ്ഞു. നടന്‍ പൃഥീരാജും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam