»   » ഷാഫിയെത്തുന്നു മൂവര്‍ സംഘവുമായി

ഷാഫിയെത്തുന്നു മൂവര്‍ സംഘവുമായി

Posted By:
Subscribe to Filmibeat Malayalam
Kunjaco Boban-Jayasuriya
പ്രേക്ഷകരെ എണ്‍പതുകളിലെ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വെനീസിലെ വ്യാപാരി എന്ന ചിത്രത്തിന് ശേഷം അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രവുമായി എത്തുകയാണ് ഷാഫി. എണ്‍പതുകളുടെ കാലഘട്ടത്തില്‍ ആലപ്പുഴയില്‍ കയര്‍ കച്ചവടം നടത്തുന്നവനായും പൊലീസുകാരനുമായെല്ലാം മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറെ ചര്‍ച്ചചെയ്തിരുന്നു.

പുതിയ ചിത്രത്തിലാകട്ടെ പ്രേക്ഷകരുടെ ഡ്രീം ടീമിനെ ഒന്നിപ്പിക്കുകയാണ് ഷാഫി. ബിജു മേനോന്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ബിജുമേനോന്‍-ചാക്കോച്ചന്‍ ടീം ഒന്നിച്ച സീനിയേഴ്‌സ് എന്ന ചിത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇതിനു ശേഷം ഓര്‍ഡിനറി എന്ന ചിത്രത്തിലും ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ചാക്കോച്ചനും ജയസൂര്യയും ഒന്നിച്ച സ്വപ്‌നക്കൂട് എന്ന ചിത്രം ഇരുവരുടേയും കോമ്പിനേഷന്‍ സീനുകള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു.

ഇനി മൂവരേയും അണി നിരത്തി ഒരു പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ് ഷാഫി. എന്നാല്‍ ചിത്രത്തിന്റെ കഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറായിട്ടില്ല. പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ അണി നിരക്കുന്ന ഈ ചിത്രം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്ന് പ്രതീക്ഷിയ്്ക്കാം.

English summary
Shafi is busy with Amar Akbhar Antony after Venicile Vyapari

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam