»   » ഷാജി -മോഹന്‍ലാല്‍ ചിത്രം വൈകും

ഷാജി -മോഹന്‍ലാല്‍ ചിത്രം വൈകും

Posted By:
Subscribe to Filmibeat Malayalam
Shaji N Karun
കുട്ടിസ്രാങ്കിന്റെ വിജയത്തിളക്കവുമായി സംവിധായകന്‍ ഷാജി എന്‍ കരുണ്‍ തന്റെ അടുത്ത പ്രൊജക്ടിലേക്ക്. ലോകപ്രശസ്ത വിവാദ ചിത്രകാരന്‍ എംഎഫ് ഹുസൈനെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്യാനാണ് ഷാജി ഒരുങ്ങുന്നത്. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഷാജി ഉടന്‍ തന്നെ ഖത്തറിലേക്ക് പോകും.

അതേ സമയം എംഎഫ് ഹുസൈന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യാന്‍ ഷാജി തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ട് അടുത്ത ഏപ്രിലില്‍ ചൈന, ആഫ്രിക്ക, ലണ്ടന്‍ എന്നിവിടങ്ങളിലായി ഈ സിനിമ ചിത്രീകരിയ്ക്കാനാണ് പ്ലാന്‍. ഇതിനിടെ ഡോക്യുമെന്ററിയുെട ചിത്രീകരണവും ഷാജി പൂര്‍ത്തിയാക്കും.

അതേ സമയം മോഹന്‍ലാലിനെ നായകനാക്കി ഷാജി നേരത്തെ അനൗണ്‍സ് ചെയ്തിരുന്ന ഗാഥ എന്ന പ്രൊജക്ട് സിനിമകള്‍ക്ക് ശേഷമേ ഉണ്ടാവൂ. ടി പദ്മനാഭന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ഗാഥ ഒരുക്കുന്നത്. ഇളയരാജ സംഗീത സംവിധാനം നിര്‍വഹിയ്ക്കുന്ന ഗാഥയുടെ ഷൂട്ടിങ് 2011 അവസാനം മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam