»   » ശ്രീനാഥ് മരിച്ചത് മാനസിക പീഡനം മൂലം: തിലകന്‍

ശ്രീനാഥ് മരിച്ചത് മാനസിക പീഡനം മൂലം: തിലകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
തിരുവനന്തപുരം: നടന്‍ ശ്രീനാഥിന്റെ മരണത്തിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരാന്‍ സാംസ്‌കാരിക വകുപ്പ് ഇടപെടണമെന്ന് തിലകന്‍.

താരസംഘടനയായ അമ്മയിലെ ചില നടന്മാരുടെ മാനസിക പീഡനം മൂലമാണ് ശ്രീനാഥ് ആത്മഹത്യ ചെയ്തത്. എന്നാല്‍ അദ്ദേഹം മരിച്ചപ്പോള്‍ ആചാരവെടിമുഴക്കിയ സര്‍ക്കാര്‍ മരണത്തെക്കുറിച്ച് ആരോപണമുയര്‍ട്ടും അന്വേഷിക്കാന്‍ തയ്യാറായില്ല.

മരിക്കുമ്പോള്‍ ആചാരവെടി മുഴക്കുക മാത്രമല്ല സാംസ്‌കാരികവകുപ്പിന്റെ ചുമതല. താനടക്കമുള്ള ജനം വോട്ട് ചെയ്താണ് ഈ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്- തിലകന്‍ പറഞ്ഞു.

അമ്മ സംഘടന പിരിച്ചുവിടണം ഫെഫ്കയും അമ്മയും മാഫിയാ സംഘങ്ങളാണെന്ന നിലപാടില്‍ ഞാന്‍ ഉറച്ചുനില്‍ക്കുകയാണ്.

തന്നെ ഫെഫ്ക വിലക്കിയ നടപടി സംബന്ധിച്ച് മന്ത്രി എം എ ബേബിയെ അന്നുതന്നെ ഫോണില്‍ വിളിച്ചറിയിച്ചെങ്കിലും അദ്ദേഹം ഒന്നും ചെയ്തില്ലെന്നും തിലകന്‍ ആരോപിച്ചു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിവാദവിഷയങ്ങളെക്കുറിച്ച് തിലകന്‍ സംസാരിച്ചത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam