ഫാദേഴ്‌സ് ഡേയുടെ പരസ്യത്തില്‍ ഷാരൂഖ് ഖാന്‍

കഴിഞ്ഞയാഴ്ച കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍ മുംബൈയിലെ സ്റ്റുഡിയോയിലെത്തി ഷാരൂഖുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. റസൂലാണ് കൂടിക്കാഴ്ചയ്ക്കുള്ള അവസരമൊരുക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കലവൂര്‍ രവികുമാറിന്റെ തിരക്കഥ ഇഷ്ടപ്പെട്ടാണ് സിനിമയുടെ പ്രചാരത്തിനായി സഹകരിക്കാന്‍ ഷാരൂഖ് സമ്മതിച്ചതെന്നും സൂചനകളുണ്ട്. പുതുമുഖ താരം ഷഹീസും മിസ് കേരള ഇന്ദു തമ്പിയും പ്രധാനകഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ രേവതി, ശങ്കര്‍, സുരേഷ് കൃഷ്ണ, വിനീത്, ജഗതി, കെപിഎസി ലളിത, ലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.
ഭരത് സിനിമാസ് നിര്‍മിയ്ക്കുന്ന ഫാദേഴ്‌സ് ഡേയുടെ ചിത്രീകരണം സെപ്റ്റംബര്‍ അവസാനത്തോടെ കണ്ണൂരില്‍ ആരംഭിയ്ക്കും.
sharukh fathers day kalavoor ravikumar ഫാദേഴ്‌സ് ഡേ ഷാരൂഖ് ഖാന്‍ റസൂല്‍ പൂക്കുട്ടി കലവൂര്‍ രവികുമാര്‍


Click it and Unblock the Notifications