»   »  2008ന്റെ താരങ്ങള്‍: സുരേഷ്‌ ഗോപി-5

2008ന്റെ താരങ്ങള്‍: സുരേഷ്‌ ഗോപി-5

Posted By:
Subscribe to Filmibeat Malayalam
Suresh Gopi
നേരാ വണ്ണം ഉപയോഗിച്ചാല്‍ താനിപ്പോഴും തീപ്പൊരി താരം തന്നെയാണെന്ന്‌ തെളിയിച്ചു കൊണ്ടാണ്‌ സുരേഷ്‌ ഗോപിയുടെ ഈ വര്‍ഷം കടന്നു പോകുന്നത്‌. അതേ സമയം ആര്‍ക്കും വേണ്ടാത്ത കുറെ ചിത്രങ്ങളിലഭിനയിച്ച്‌ തന്റെ കരിയര്‍ പ്രതിസന്ധിയിലേക്ക്‌ തള്ളിവിടാന്‍ താരം തന്നെ കിണഞ്ഞ്‌ പരിശ്രമിയ്‌ക്കുന്നുണ്ട്‌.

സൗണ്ട്‌ ഓഫ്‌ ബൂട്ട്‌, ലാപ്‌ടോപ്‌, ആയുധം, താവളം, ബുള്ളറ്റ്‌ ഇതായിരുന്നു 2008ല്‍ സുരേഷ്‌ ഗോപി മലയാള സിനിമയ്‌ക്ക്‌ നല്‌കിയ സംഭാവന. ഷാജി കൈലാസിന്റെ സൗണ്ട്‌ ഓഫ്‌ ബൂട്ട്‌ ഒരു ബോക്‌സ്‌ ഓഫീസില്‍ ഒരു ചെറു ശബ്ദം പോലും സൃഷ്ടിയ്‌ക്കാതെയാണ്‌ കടന്നു പോയത്‌. അമ്മ-മകന്‍ തമ്മിലുള്ള ഈഡിപ്പസ്‌ കോംപ്ലക്‌സ്‌ എന്നൊക്കെ കൊട്ടിഘോഷിച്ചെത്തിയ ലാപ്‌ടോപ്പ്‌ പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി.

ബുളറ്റ്‌, ആയുധം ഈ ശ്രേണിയിലുള്ള ചിത്രങ്ങളിലെ അഭിനയം തുടരാനാണ്‌ പരിപാടിയെങ്കില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നേരിട്ട അതേ പ്രതിസന്ധി വീണ്ടും താരത്തെ ഗ്രസിയ്‌ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

അതേസമയം തന്റെ കഴിവുകള്‍ മനസ്സിലാക്കാന്‍ സാധിയ്‌ക്കുന്ന സംവിധായകന്‍മാരുടെ പക്കല്‍ താനിപ്പോഴും തിളങ്ങുമെന്ന്‌ സുരേഷ്‌ ഗോപി തെളിയിച്ച ചിത്രമായിരുന്നു ട്വന്റി20യിലെ പോലീസ്‌ കഥാപാത്രം. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ്‌ സ്വന്തമാക്കിയ സുരേഷ്‌ ഗോപി മമ്മൂട്ടിയ്‌ക്കും ലാലിനുമൊപ്പം നില്‌ക്കുന്ന പ്രകടനത്തിലൂടെ ചിത്രത്തിന്റെ ആദ്യവസാനം തന്റെ വേഷം അത്യുജ്ജലമാക്കി.

അടുത്ത പേജില്‍
ട്വന്റി20യുടെ പിന്‍ബലത്തില്‍ ദിലീപ്‌

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam