»   » 2008ന്റെ താരങ്ങള്‍: ദിലീപ്‌-4

2008ന്റെ താരങ്ങള്‍: ദിലീപ്‌-4

Posted By:
Subscribe to Filmibeat Malayalam
Dileep
നിര്‍ഭാഗ്യം ദിലീപിനെ ഇപ്പോഴും പിന്തുടരുകയാണ്‌. 2008ല്‍ പുറത്തിറങ്ങിയ രണ്ട്‌ ദിലീപ്‌ ചിത്രങ്ങള്‍ക്കും പരാജയപ്പെടാനായിരുന്നു വിധി. ബ്ലെസി അണിയിച്ചൊരുക്കിയ കല്‍ക്കട്ടാ ന്യൂസ്‌ പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്‌ത പുലര്‍ത്തിയ ചിത്രമായിരുന്നു.

ഏറെ നിരൂപക പ്രശംസ നേടിയെങ്കിലും ഒരു സിനിമ നിര്‍മ്മിയ്‌ക്കുമ്പോള്‍ വേണ്ട സാമ്പത്തിക അച്ചടക്കത്തിന്റെ പ്രധാന്യം എത്രയെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിലയിലായിരിക്കും കല്‍ക്കട്ടാ ന്യൂസ്‌ മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടംപിടിയ്‌ക്കുക. നിര്‍മ്മാതാവിന്‌ സ്വന്തം വീടു പോലും വില്‌ക്കേണ്ടി വന്ന കല്‍ക്കട്ടാ ന്യൂസിന്‌ വിനയായത്‌ വമ്പന്‍ ബജറ്റ്‌ തന്നെയായിരുന്നു.

സമകാലീന മലയാളത്തിലെ ഹിറ്റു കൂട്ടുകെട്ടുകളിലൊന്നായ ലാല്‍ ജോസ്‌-ദിലീപ്‌ കൂട്ടുകെട്ടിലൊരുങ്ങിയ മുല്ലയുടെ പരാജയത്തിന്‌ പിന്നില്‍ തിരക്കഥയുടെ പാളിച്ച തന്നെയായിരുന്നു. ദിലീപിന്‌ ഗൗരവ വേഷം നല്‌കി കോമഡിയ്‌ക്കായി മറ്റു താരങ്ങളെ അണിനിരത്തുകയെന്ന തന്ത്രം തന്നെയാണ്‌ ചിത്രത്തിന്‌ വിനയായത്‌.

മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ വിജയമായ ട്വന്റി20യുടെ നിര്‍മാതാവിന്റെ വേഷത്തിലാണ്‌ ദിലീപ്‌ ഈ വര്‍ഷം തിളങ്ങുന്നത്‌. അമ്മയ്‌ക്ക്‌ വേണ്ടി ട്വന്റി20 നിര്‍മ്മിയ്‌ക്കാനിറങ്ങിയ ദിലീപ്‌ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ്‌ ട്വന്റി20 പൂര്‍ത്തിയാക്കിയത്‌.

ചിത്രത്തില്‍ 20 മിനിറ്റ്‌ മാത്രം നീളുന്ന വേഷത്തില്‍ തിളങ്ങിയ ദിലീപ്‌ നേരിട്ട കഷ്ടപ്പാടുകള്‍ക്ക്‌ അര്‍ഹിച്ച ഫലം തന്നെയാണ്‌ ട്വന്റി20 നേടുന്ന ചരിത്ര വിജയം. വര്‍ഷാന്ത്യത്തില്‍ ദിലീപ്‌ ചിത്രമായെത്തിയ ക്രേസി ഗോപാലന്‌ മികച്ച തുടക്കം ലഭിച്ചത് ദിലീപിന്‌ ആശ്വാസം പകര്‍ന്നിട്ടുണ്ട്‌.

അടുത്ത പേജില്‍
അതിജീവനത്തിന്റെ അദ്‌ഭുതമായി ജയറാം

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam