»   » 2008ന്റെ താരങ്ങള്‍: ജയറാം-3

2008ന്റെ താരങ്ങള്‍: ജയറാം-3

Posted By:
Subscribe to Filmibeat Malayalam
Veruthe Oru Bharya
എക്കാലത്തെയും മികച്ച തിരിച്ചു വരവിനാണ്‌   2008ല്‍ മലയാള സിനിമ ജയറാമിലൂടെ സാക്ഷ്യം വഹിച്ചത്‌.

തുടര്‍ച്ചയായ പരാജയങ്ങളിലൂടെ വിസ്‌മൃതിയുടെ മറവിലേക്ക് നീങ്ങുകയായിരുന്ന ജയറാം അക്കു അക്‌ബര്‍ ഒരുക്കിയ വെറുതെ ഒരു ഭാര്യയിലൂടെ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

തന്റെ കാലം കഴിഞ്ഞുവെന്ന് വിധിയെഴുതിയ വിമര്‍ശകര്‍ക്ക്‌ നേരെയുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഇത്‌. വെറുമൊരു വിജയമല്ല മറിച്ച്‌ കരിയറില്‍ ഒരു പുതു ജീവന്‍ തന്നെ 'വെറുതെ ഒരു ഭാര്യ' ജയറാമിന്‌ സമ്മാനിച്ചു.

എന്നാല്‍ നോവല്‍, മാജിക്‌ ലാമ്പ്‌, പാര്‍ത്ഥന്‍ കണ്ട പരലോകം തുടങ്ങിയ ചിത്രങ്ങളുടെ പരാജയം ജയറാമിനുള്ള മുന്നറിയിപ്പാണ്‌. നല്ല ചിത്രങ്ങളില്‍ അഭിനയിച്ചാല്‍ ഇപ്പോഴും പ്രേക്ഷകര്‍ താരത്തെ കൈവിടില്ലെന്ന സന്ദേശമാണ്‌ 2008 ജയറാമിന്‌ നല്‌കുന്നത്‌.

തമിഴില്‍ 2008ലെ വന്പന്‍ ഹിറ്റുകളിലൊന്നായ സരോജയിലെ വില്ലന്‍ വേഷവും അദ്ദേഹത്തിന്‌ ആശ്വാസം പകര്‍ന്നിട്ടുണ്ട്‌. വെറുതെ ഒരു ഭാര്യയുടെ വിജയം നല്‌കിയ ആത്മവിശ്വാസത്തില്‍ 2009ല്‍ ഒരുപിടി വമ്പന്‍ സംവിധായകര്‍ ജയറാമിനെ നായകനാക്കി ചിത്രങ്ങളൊരുക്കാന്‍ മുന്നോട്ട്‌ വന്നിട്ടുണ്ട്‌.

അടുത്ത പേജില്‍
മോളിവുഡിലെ ക്രൗഡ് പുള്ളര്‍: മമ്മൂട്ടി

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam