»   » 2008ന്റെ താരങ്ങള്‍: മമ്മൂട്ടി-2

2008ന്റെ താരങ്ങള്‍: മമ്മൂട്ടി-2

Subscribe to Filmibeat Malayalam
Mammootty
കഥ പറയുമ്പോള്‍ എന്ന 2007ലെ ക്രിസ്‌മസ്‌ ഹിറ്റിന്റെ പിന്‍ബലത്തിലെത്തിയ മമ്മൂട്ടിയ്‌ക്ക്‌ ഈ വര്‍ഷം നഷ്ടങ്ങളുടെയും ലാഭങ്ങളുടെയും മിശ്രിതമാണ്‌. രൗദ്രം, അണ്ണന്‍ തമ്പി, വണ്‍വെ ടിക്കറ്റ്‌, പരുന്ത്‌, മായാബസാര്‍, ട്വന്റി20 എന്നിങ്ങനെ ആറ്‌ ചിത്രങ്ങളാണ്‌ മമ്മൂട്ടിയുടെതായി തിയറ്ററുകളിലെത്തിയത്‌.

വര്‍ഷാരംഭത്തില്‍ പ്രദര്‍ശനത്തിനെത്തിയ രഞ്‌ജി പണിക്കര്‍-മമ്മൂട്ടി ടീമിന്റെ രൗദ്രം പരാജയങ്ങളുടെ പട്ടികയില്‍ ഇടം പിടിയ്‌ക്കാഞ്ഞത്‌ മമ്മൂട്ടിയുടെ ഉജ്ജ്വല പ്രകടനം കൊണ്ടു തന്നെയായിരുന്നു. തിരക്കഥ അമ്പേ പാളിയ ചിത്രം നഷ്ടത്തിലാകാതെ രക്ഷപ്പെട്ടത്‌ മമ്മൂട്ടിയുടെ സാന്നിധ്യം മൂലമാണ്‌. മലയാളത്തില്‍ താരവാഴ്‌ച എത്രയെന്നതിന്‌ ഉത്തമ ഉദാഹരണം കൂടിയായിരുന്നു രൗദ്രത്തിന്റെ രക്ഷപ്പെടല്‍. ആദ്യ ആഴ്‌ചകളില്‍ നേടിയ വമ്പന്‍ ഇനീഷ്യല്‍ പുള്‍ ചിത്രത്തിന്‌ ഏറെ ഗുണം പകര്‍ന്നു.

മലയാളത്തിലെ എക്കാലത്തെയും വന്‍വിജയങ്ങളിലൊന്നായ രാജമാണിക്യം കൂട്ടുകെട്ട്‌ വീണ്ടുമൊന്നിച്ച അണ്ണന്‍ തമ്പിയും ആദ്യ വിജയത്തോട്‌ നീതി പുലര്‍ത്തുന്ന വിജയമാണ്‌ നേടിയത്‌.

കോടികള്‍ വാരിക്കൂട്ടിയ അണ്ണന്‍ തമ്പി ഈ വര്‍ഷത്തെ ഏറ്റവും വലിയ പണം വാരിപ്പടങ്ങളിലൊന്നായി മാറി. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ അണ്ണന്‍ തമ്പിയ്‌ക്ക്‌ പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ ചിരിപ്പിയ്‌ക്കുക എന്നതിനപ്പുറം ഒന്നും തന്നെ ചെയ്യാനുണ്ടായിരുന്നില്ല.

പൃഥ്വിരാജ്‌ നായകനാക്കി ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ മമ്മൂട്ടിയായി തന്നെയാണ്‌ താരം വേഷമിട്ടത്‌. നായകനായി പൃഥ്വിരാജും അതിഥി വേഷത്തിലുള്ള മമ്മൂട്ടിയുടെ സാന്നിധ്യവും വണ്‍വേ ടിക്കറ്റിനെ രക്ഷപ്പെടുത്തിയില്ല.

തുടര്‍ന്നെത്തിയ പരുന്തും മായാബസാറും ഏറ്റുവാങ്ങിയത്‌ അനിവാര്യമായ പരാജയങ്ങള്‍ തന്നെയായിരുന്നു. കോമാളിത്തരങ്ങളായി മാറിപ്പോകുന്ന ഇത്തരം കഥാപാത്രങ്ങള്‍ മമ്മൂട്ടി എടുത്തണിഞ്ഞത്‌ മമ്മൂട്ടിയുടെ കടുത്ത ആരാധകര്‍ക്ക്‌ പോലും ദഹിച്ചില്ലെന്നാണ്‌ പരാജയങ്ങള്‍ തെളിയിക്കുന്നത്‌. ഇതില്‍ മോഹന്‍ലാലിന്റെ മാടമ്പിയോട്‌ ഏറ്റ്‌ പരുന്ത്‌ പരാജയപ്പെട്ടത്‌ മമ്മൂട്ടിയ്‌ക്കും ആരാധകര്‍ക്കും വന്‍തിരിച്ചടി തന്നെയായിരുന്നു.

പുതുമുഖ സംവിധായകനായ തോമസ്‌ സെബാസ്‌റ്റിയന്റെ മായാബസാറും 2008ലെ പരാജയങ്ങളുടെ ലിസ്റ്റില്‍ ഇടം പിടിച്ചു. റിലീസിലെ പ്രശ്‌നങ്ങളും മായാബസാറിന്റെ നിര്‍മാതാവിന്റെ പോക്കറ്റ്‌ കാലിയാകുന്നതിന്‌ വഴിതെളിച്ചു. താരപ്രളയ ചിത്രമായ ട്വന്റി20യില്‍ ലാലിനൊപ്പം നായക വേഷം പങ്കിട്ട മമ്മൂട്ടി ചിത്രത്തിന്റെ വന്‍വിജയത്തില്‍ നിര്‍ണായകമായ പങ്കാണ്‌ വഹിച്ചത്‌.

അടുത്ത പേജില്‍
മലയാള സിനിമയിലെ മാടമ്പി

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam