»   » 2008ന്റെ താരങ്ങള്‍: തിളങ്ങുന്ന തലപ്പാവണിഞ്ഞ്‌ പൃഥി

2008ന്റെ താരങ്ങള്‍: തിളങ്ങുന്ന തലപ്പാവണിഞ്ഞ്‌ പൃഥി

Subscribe to Filmibeat Malayalam
മുന്‍ വര്‍ഷങ്ങളില്‍ നേടിയ വമ്പന്‍ വിജയങ്ങളിലൂടെ ഏറെ പ്രതീക്ഷകള്‍ നല്‌കിയ പൃഥ്വിരാജിന്‌ ഒരു പക്ഷേ ഓര്‍ക്കാനിഷ്ടപ്പെടാത്ത വര്‍ഷമായിരിക്കും 2008.

വണ്‍വേ ടിക്കറ്റ്‌, തലപ്പാവ്‌, തിരക്കഥ, ലോലിപോപ്പ്‌ എന്നിങ്ങനെ നാല്‌ ചിത്രങ്ങളാണ്‌ പൃഥിയുടേതായി 2008ല്‍ പ്രദര്‍ശനത്തിനെത്തിയത്‌. മുതിര്‍ന്ന താരങ്ങള്‍ക്ക്‌ പോലും അസൂയപ്പെടുത്തുന്ന തലപ്പാവ്‌ 2008ലെ മികച്ച സൃഷ്ടി തന്നെയായിരുന്നു.

നടന്‍ മധുപാല്‍ ആദ്യമായി സംവിധായകനായ തലപ്പാവ്‌ എഴുപതുകളില്‍ നക്‌സല്‍ കാലഘട്ടമാണ്‌ പ്രമേയമാക്കിയിരുന്നത്‌. രഞ്‌ജിത്ത്‌ ഒരുക്കിയ തിരക്കഥയും ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ്‌ ഇടം പിടിയ്‌ക്കുന്നത്‌.

എന്നാല്‍ കലാമൂല്യമുള്ള ചിത്രങ്ങളോടുള്ള പ്രേക്ഷക മനോഭാവം വെളിപ്പെടുത്തുന്നതായിരുന്നു ഈ രണ്ട്‌ ചിത്രങ്ങളം ഏറ്റുവാങ്ങിയ പരാജയം. പൃഥ്വിയുടെ യുവതാര പരിവേഷമൊന്നും ഇരുചിത്രങ്ങളുടെ കളക്ഷനെ സഹായിച്ചില്ല.

വണ്‍വെ ടിക്കറ്റ്‌, ക്രിസ്‌മസ്‌ ചിത്രമായെത്തിയ ലോലിപോപ്പ്‌ എന്നിവയുടെ പരാജയങ്ങളും മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടം കണ്ടെത്തുന്നതിന്‌ തടസ്സമായി.

എങ്കിലും തലപ്പാവ്‌, തിരക്കഥ ചിത്രങ്ങളിലെ ഔട്ട്‌ സ്‌റ്റാന്‍ഡിംഗ്‌ പെര്‍ഫോമന്‍സ്‌ പൃഥ്വിയുടെ കരിയറിലെ പൊന്‍തൂവലുകള്‍ തന്നെയാണ്‌.

മുന്‍ പേജുകളില്‍
മലയാള സിനിമയിലെ മാടമ്പി
അണ്ണന്‍ തമ്പിയുടെ ആശ്വാസവുമായി മമ്മൂട്ടി
അതിജീവനത്തിന്റെ അദ്‌ഭുതമായി ജയറാം
ട്വന്റി20യുടെ പിന്‍ബലത്തില്‍ ദിലീപ്‌
പരാജയങ്ങളുടെ അകമ്പടിയോടെ സുരേഷ്‌ ഗോപി
സൂപ്പര്‍ താരവാഴ്ച തുടരുന്നു

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam