»   » 2008ന്റെ താരങ്ങള്‍ ആര്‌?

2008ന്റെ താരങ്ങള്‍ ആര്‌?

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലാകെ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശിയടിയ്‌ക്കുമ്പോഴും മലയാള സിനിമ ഇപ്പോഴും താരകേന്ദ്രീകൃതമാണെന്ന്‌ തെളിയിച്ച്‌ വര്‍ഷമായിരുന്നു 2008. അയല്‍പക്കത്ത്‌ പ്രതിഭാധനരായ നവാഗത സംവിധായകരും തിരക്കഥാകൃത്തുക്കളും സുബ്രമണ്യപുരവും സരോജയുമായൊക്കെ അരങ്ങ്‌ തകര്‍ക്കുമ്പോള്‍ മലയാള സിനിമ പതിവ്‌ പോലെ മമ്മൂട്ടി-ലാല്‍ താരദ്വന്ദങ്ങളെ കേന്ദ്രീകരിച്ച്‌ മുന്നോട്ട്‌ നീങ്ങുകയായിരുന്നു.

സൂപ്പര്‍ താരങ്ങള്‍ സിനിമയെ നശിപ്പിയ്‌ക്കുന്നുവെന്ന്‌ വിവിധ കോണുകളില്‍ നിന്ന്‌ പതിവു പോലെ മുറവിളികള്‍ ഉയര്‍ന്നെങ്കിലും അവര്‍ക്ക്‌ പകരം വെയ്‌ക്കാന്‍ മറ്റാരുമില്ലെന്ന യാഥാര്‍ത്ഥ്യം ആവര്‍ത്തിച്ച്‌ വ്യക്തമായ വര്‍ഷമാണ്‌ വിടപറയുന്നത്‌.

മമ്മൂട്ടിയ്‌ക്കും ലാലിനും ഒരു ചെറിയ വെല്ലുവിളിയുയര്‍ത്താന്‍ പോലും യുവനടന്‍മാര്‍ക്കാര്‍ക്കും കഴിഞ്ഞില്ലെന്നത്‌ തന്നെയാണ്‌ ഈ വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ ലഭിയ്‌ക്കുന്ന ബാക്കി പത്രം. പൃഥ്വിരാജും ദീലീപും അടക്കമുള്ള താരങ്ങള്‍ ഇക്കാര്യത്തില്‍ ദയനീയമായി പരാജയപ്പെട്ടു.

പലപ്പോഴും ചിത്രങ്ങളുടെ എണ്ണത്തില്‍ പോലും മമ്മൂട്ടിയും ലാലും യുവതാരങ്ങളെ പിന്നിലാക്കി. അതേ സമയം വെറും താര ജാഡ കൊണ്ട്‌ മാത്രം വിജയം നേടാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യംആവര്‍ത്തിച്ച്‌ തെളിയിച്ച സംഭവങ്ങളായിരുന്നു കൊട്ടിഘോഷിച്ചെത്തിയ മമ്മൂട്ടി-ലാല്‍ ചിത്രങ്ങളുടെ പരാജയവും.

വാണിജ്യ ചിത്രങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സമാന്തര സിനിമാ മേഖല ഏറെ തിളങ്ങിയ വര്‍ഷമായിരുന്നു കഴിഞ്ഞു പോകുന്നത്‌. ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ മലയാള സിനിമകളുടെ സാന്നിധ്യം തന്നെയാണ്‌ ഇതിന്‌ ഏറ്റവും വലിയ തെളിവ്‌. ഇതിന്‌ പുറമെ ഒട്ടേറെ ദേശീയ പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി മലയാള സിനിമ കരുത്ത്‌ തെളിയിച്ചു.

അടുത്ത പേജില്‍
പരാജയങ്ങളുടെ അകമ്പടിയോടെ സുരേഷ്‌ ഗോപി

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam