»   » സംവിധായകനിരയിലേയ്ക്ക് ബാബു ആന്റണിയും

സംവിധായകനിരയിലേയ്ക്ക് ബാബു ആന്റണിയും

Posted By:
Subscribe to Filmibeat Malayalam
Babu Antony
മലയാളചലച്ചിത്രത്തിലേയ്ക്ക് വില്ലനായി കടന്നുവന്ന് പിന്നീട് ഒരുപാടുനാള്‍ നായകനും ആക്ഷന്‍ താരവുമല്ലാമായി വിലസിയ നടന്‍ ബാബു ആന്റണി സംവിധായകനാകുന്നു. ജോണ്‍ പോള്‍ ഒരുക്കുന്ന തിരക്കഥയാണ് ബാബു ആന്റണി സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ പേരോ നടീനടന്മാരെക്കുറിച്ചുള്ള വിവരങ്ങളോ ഒന്നും പുറത്തുവിട്ടിട്ടില്ല. ചിത്രം എല്ലാ ഘടകങ്ങളുമടങ്ങിയ പക്കാ കോമേഴ്‌സ്യല്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ബാബുവിന്റെ ഭാര്യ കത്രീന ഗായികയായി എത്തുന്നുണ്ട്.

മുന്‍കാല നായികമാരില്‍പലരും സിനിമാസംവിധാനവുമായി തിരിച്ചെത്തുന്നതിനിടെയാണ് നടനായ ബാബു ആന്റണിയും സംവിധായകവേഷത്തിലെത്തുന്നത്. ഇതിന് മുമ്പ് വില്ലന്‍നടനായിരുന്ന ബാബുരാജ് സംവിധായകവേഷത്തിലെത്തിയിരുന്നു, പക്ഷേ ബാബുരാജിന്റെ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ഇതിന് മുമ്പ് ബാബു ആന്റണി പോള്‍ മുത്തൂറ്റ് വധവുമായി ബന്ധപ്പെട്ടൊരു ചിത്രം സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുതിയ ചിത്രത്തിന്റെ ഇതിവൃത്തമെന്താണെന്നകാര്യവും വ്യക്തമല്ല.

1986ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രമായ ചിലമ്പിലൂടെയാണ് ബാബു ആന്റണി അഭിനയരംഗത്തെത്തിയത്. ഇതില്‍ വില്ലന്‍വേഷത്തിലായിരുന്നു ബാബു അഭിനയിച്ചത്. പിന്നീട് ഭരതന്റെ വൈശാലി പോലുള്ള ചിത്രങ്ങളില്‍ ഈ നടന്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

English summary
Yesteryear action star Babu Antony to direct a film over John paul's script.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam