»   »  നിശാല്‍ പറയുന്നത് പച്ചക്കള്ളം: ഗണേഷ്

നിശാല്‍ പറയുന്നത് പച്ചക്കള്ളം: ഗണേഷ്

Posted By: Staff
Subscribe to Filmibeat Malayalam
Ganesh
കാവ്യാ മാധവന്റെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് നിഷാല്‍ ചന്ദ്രയ്‌ക്കെതിരെ നടന്‍ ഗണേഷ് കുമാര്‍ രംഗത്ത്.

പ്രശ്‌നത്തില്‍ താന്‍ ഇടപെട്ടതു നിഷാല്‍ചന്ദ്രയുടെ വീട്ടുകാര്‍കൂടി അഭ്യര്‍ഥിച്ചിട്ടാണെന്നും ഒരിക്കല്‍പ്പോലും ഇക്കാര്യത്തിനു നിശാലിനെ വിളിച്ചിട്ടില്ലെന്നും ഗണേഷ് പറഞ്ഞു.

നിഷാലിന്റെ കുടുംബസുഹൃത്ത് കുവൈത്തിലെ വ്യവസായി ആര്‍. സി. സുരേഷ് മുന്‍കയ്യെടുത്തു രണ്ടുകൂട്ടരുടെയും അഭിഭാഷകര്‍ സഹിതം തിരുവനന്തപുരത്താണു ചര്‍ച്ചനടത്തിയത്.

പരസ്പരം വിഴുപ്പലക്കലുകള്‍ വേണ്ടെന്നും ഇരുകൂട്ടരും പൂര്‍ണസമ്മതത്തോടെ ബന്ധം വേര്‍പെടുത്തുകയാണെന്നും അന്നു തീരുമാനമെടുത്തിരുന്നു. പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന ധാരണ കാവ്യാമാധവന്‍ പാലിക്കുകയും നിഷാല്‍ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുകയാണിപ്പോള്‍- ഗണേഷ് ചൂണ്ടിക്കാട്ടി.

മധ്യസ്ഥതയുടെ തീരുമാനങ്ങള്‍ ലംഘിച്ചപ്പോഴാണു കാവ്യാമാധവന്‍ കേസ് നല്‍കിയത്. നിഷാലിനെ ഒരിക്കല്‍പ്പോലും അങ്ങോട്ടു വിളിക്കാത്ത താന്‍ എങ്ങനെ അയാളെ ഭീഷണിപ്പെടുത്തുമെന്നു ചോദിച്ച ഗണേഷ്, നിശാലിന്റെ പ്രസ്താവനകള്‍ പച്ചക്കള്ളമാണെന്നും പറഞ്ഞു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam