»   » ലാല്‍ജോസിന്റെ നായിക അമലപോള്‍

ലാല്‍ജോസിന്റെ നായിക അമലപോള്‍

Posted By:
Subscribe to Filmibeat Malayalam
Amala Paul
കോളിവുഡിലെ തിരക്കുള്ള താരം അമലപോള്‍ ലാല്‍ജോസിന്റെ പുതിയ ചിത്രമായ ഡയമണ്ട് നെക്ലേസില്‍ നായികയാവുന്നു. വിയന്നക്കാരി ഡാനിയേല സെസേരിയയെ നായികയാക്കി ഒരുക്കിയ സ്പാനിഷ് മസാലക്കുശേഷം ലാല്‍ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് മൈനപ്പെണ്ണ് മലയാളത്തിലെത്തുന്നത്.

ഫെബ്രുവരിയില്‍ ദുബയില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തില്‍ യുവതാരങ്ങളില്‍ ശ്രദ്ധേയനായികൊണ്ടിരിക്കുന്ന ഫഹദാണ് നായകന്‍. അനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രദീപ് നിര്‍മ്മിക്കുന്ന ഡയമണ്ട് നെക്‌ളേയ്‌സിന്റെ രചന ഡോ.ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്.

മലയാളത്തിലേക്ക് വരാന്‍ അധികം താല്പര്യംകാണിക്കാതിരുന്ന അമലപോള്‍ ഇപ്പോള്‍ ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറത്തില്‍ അഭിനയിച്ചു കഴിഞ്ഞു. ഇതിനുശേഷം പുതിയ മലയാളചിത്രങ്ങള്‍ തല്ക്കാലമില്ലെന്നായിരുന്നു അമലയുടെ നിലപാട്. മലയാളത്തിലെ പുതുമയും ഗ്യാരണ്ടിയുമുള്ള ലാല്‍ ജോസിന്റെ ചിത്രം അമലയ്ക്ക് നേട്ടം
തന്നെയായിരിക്കും. തമിഴകത്തെ ഒന്നാം നമ്പര്‍ താരമായ് കുതിച്ചു കൊണ്ടിരിക്കുന്ന അമല പോള്‍ നല്ല സിനിമകളുടെ ഭാഗമായ് മലയാളത്തില്‍ കാലുറപ്പിക്കുന്നത് നല്ല കാര്യമാണ്.

നല്ല കരുത്തും അഭിനയസാദ്ധ്യതയുമുള്ള കഥാപാത്രങ്ങള്‍ക്കുപറ്റിയ നായികമാരുടെ അഭാവം മലയാളത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു തുടങ്ങിയിട്ടുണ്ട്. സംവൃതയും മംമ്തയും അനന്യയുമൊക്കെ മികച്ച വേഷങ്ങള്‍ ചെയ്തവരാണ്.

വിവാഹത്തോടെ അഭിനയജീവിതം അവസാനിപ്പിയ്ക്കാനുള്ള ഒരുക്കത്തിലാണ് ഈ നടിമാര്‍. അഭിനയശേഷിയുള്ള പുതുമുഖങ്ങള്‍ക്കും അന്യഭാഷാനടികള്‍ക്കും മലയാളത്തില്‍ ഒരു കൈനോക്കാന്‍ പറ്റിയ അവസരമാണിത്.

English summary
Critically acclaimed director – writer duo Lal Jose and Iqbal Kuttipuram reunites for their new film titled “Diamond Necklace” which is being produced by Lal Jose’s own company. This film tells a different relationship of a man with three women. Their earlier project Arabikkadha is still fresh in every one’s heart . Fahad Fazil

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam