അവളുടെ രാവുകള്‍ തിയറ്ററുകളില്‍

രണ്ടാം ഭാഗം സംബന്ധിച്ചുള്ള വാര്‍ത്തകളും വിവാദങ്ങളും ജനശ്രദ്ധ നേടിയ സാഹചര്യത്തിലാണ് ആദ്യ ഭാഗം വീണ്ടും റിലീസ് ചെയ്തിരിയ്ക്കുന്നത്. സീമയുടെ ആദ്യ ചിത്രം കൂടിയായ അവളുടെ രാവുകള്‍ ബോക്‌സ് ഓഫീസില്‍ വന്‍വിജയമാണ് നേടിയത്.
ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്യുന്ന രണ്ടാം ഭാഗത്തില്‍ ശ്വേതാ മേനോന്‍ അഭിനയിക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ താന്‍ ഇങ്ങനെയൊരു പ്രൊജക്ടിനെപ്പറ്റി കേട്ടിട്ടില്ലെന്നും രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ഉദ്ദേശമില്ലെന്നും വ്യക്തമാക്കിയതോടെ ഷൂട്ടിങ് തുടങ്ങും മുമ്പെ സിനിമ വിവാദത്തിലകപ്പെട്ടു.
പിന്നീട് സീമയെയും മറ്റൊരു നടിയേയും പ്രധാന കഥാപാത്രങ്ങളാക്കി സിനിമ ചെയ്യുമെന്ന് ആലപ്പി അഷ്‌റഫ് പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് അവളുടെ രാവുകളുടെ റീ റിലീസ് ഉണ്ടായിരിക്കുന്നത്.


Click it and Unblock the Notifications











