»   » കുടുംബം സഹായിക്കുന്നില്ല: ഭാനുപ്രിയ

കുടുംബം സഹായിക്കുന്നില്ല: ഭാനുപ്രിയ

Posted By:
Subscribe to Filmibeat Malayalam
Bhanupriya
ഇടവേളയ്ക്ക് ശേഷം നടിയും നര്‍ത്തകിയുമായ ഭാനുപ്രിയ വീണ്ടും സിനിമകളില്‍ സജീവമാകാനൊരുങ്ങുന്നു. വിവാഹശേഷം അമേരിക്കയിലായിരുന്നു താരം നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

എട്ടുവയസ്സുകാരിയായ മകള്‍ അഭിനയയുമായിട്ടാണ് ഭാനുപ്രിയ തിരിച്ചെത്തിയിരിക്കുന്നത്. അമേരിക്കയിലും നൃത്തവും മറ്റുമായി തിരക്കിലായിരുന്ന ഭാനുപ്രിയയ്ക്ക് ചെന്നൈയില്‍ ഒരു നൃത്തവിദ്യാലയം തുടങ്ങാനും പദ്ധതിയുണ്ട്. മകളെ നൃത്തം പഠിപ്പിക്കുന്നുണ്ടെന്നും ഭാനുപ്രിയ പറഞ്ഞു.

പക്ഷേ ഇതിനെല്ലാം പണം വേണ്ടതിനാല്‍ അതിനായി അഭിനയം പുനരാരംഭിക്കുകയാണെന്ന് താരം പറയുന്നു. എഴുപതുകളുടെ അവസാനത്തില്‍ അഭിനയം തുടങ്ങിയ താന്‍ സമ്പാദിച്ചതെല്ലാം കുടുംബത്തിന് നല്‍കിയതാണെന്നും എന്നാല്‍ കുടുംബക്കാരാരും തന്നെ സഹായിക്കാന്‍ ഇപ്പോള്‍ തയ്യാറല്ലെന്നും അവര്‍ പറഞ്ഞു.

ഇനിയെല്ലാം ആദ്യം മുതല്‍ തുടങ്ങണം. സിനിമകളില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ ഞാന്‍ സ്വീകരിക്കും. എന്നെപ്പോലെ തൊഴിലിനോട് ആത്മര്‍ത്ഥത കാണിച്ചവര്‍ക്ക് ഒരു തിരിച്ചുവരവ് എളുപ്പമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

വിവിധ ദക്ഷിണേന്ത്യന്‍ ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില്‍ ഭാനുപ്രിയ അഭിനയിച്ചിരുന്നു. മലയാളത്തില്‍ ഏറെ നല്ല കഥാപാത്രങ്ങളെ ഭാനുപ്രിയ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തേ മലയാളചിത്രത്തിലൂടെയാണ് ഭാനുപ്രിയ തിരിച്ചുവരവ് നടത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Actress Bhanupriya said that he is ready to act in all languages if she will get a chance. And she also said that she is planning to start a dance school at Chennai,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam