»   » മംമ്‌തയുടെ ഗ്ലാമറിനെ വെല്ലാന്‍ ചാര്‍മി

മംമ്‌തയുടെ ഗ്ലാമറിനെ വെല്ലാന്‍ ചാര്‍മി

Subscribe to Filmibeat Malayalam
Carmi
മംമ്‌തയെ വെല്ലാന്‍ ചാര്‍മിക്കാവുമോ? ഗ്ലാമറിന്റെ കാര്യത്തിലാണെങ്കില്‍ അതെയെന്ന്‌ തന്നെ ഉത്തരം. ടോളിവുഡില്‍ ഗ്ലാമറിന്റെ പര്യായമായി വിലസുന്ന ചാര്‍മിയ്‌ക്ക്‌ പകരം നില്‍ക്കാന്‍ മംമ്‌തയെക്കൊണ്ടാവില്ലെന്നുറപ്പാണ്‌. ലേശം ഗ്ലാമറിനൊക്കെ തയാറാണെങ്കിലും ചാര്‍മിയെ പോലെ രണ്ടും കല്‍പ്പിച്ച്‌ ശരീരം പ്രദര്‍ശിപ്പിയ്‌ക്കാന്‍ മംമ്‌തക്കിപ്പോഴും ധൈര്യമില്ല. എന്തായാലും വിനയന്റെ കാട്ടുചെമ്പകത്തിലൂടെ മലയാളത്തില്‍ വിരിഞ്ഞിറങ്ങിയ ചാര്‍മി വീണ്ടും ഇവിടേക്ക്‌ തിരിച്ചെത്തുകയാണ്,‌ അതും മമ്‌തയ്‌ക്ക്‌ പകരമായി.

കമലിന്റെ ഇനിയും പേരിടാത്ത ദിലീപ്‌ ചിത്രത്തിലൂടെയാണ്‌ തെന്നിന്ത്യയുടെ ഹരമായി മാറിയ ചാര്‍മി മലയാളത്തില്‍ തിരിച്ചെത്തുന്നത്. പാസഞ്ചറിന്റെ സൂപ്പര്‍ വിജയത്തിലൂടെ ദിലീപിന്റെ ഭാഗ്യനായികയായി മാറിയ മംമ്‌ത പനി(പന്നിപ്പനി?) പിടിച്ച്‌ സിനിമയില്‍ നിന്നും മാറിയതോടെയാണ്‌ ചാര്‍മിയ്‌ക്ക്‌ നറുക്കു വീണത്‌. പനിയെന്നാണ്‌‌ പറഞ്ഞതെങ്കിലും താരത്തിന്റെ ബോളിവുഡ്‌ മോഹമാണ്‌ പിന്‍മാറ്റത്തിന്‌ കാരണമെന്നും അണിയറയില്‍ സംസാരമുണ്ട്‌.

ദാറ്റ്സ് മലയാളം സിനിമാ ഗാലറി കാണാം

സെപ്‌റ്റംബര്‍ നാലിന്‌ ഊട്ടിയില്‍ ചിത്രീകരണമാരംഭിയ്‌ക്കുന്ന സിനിമയിലെ നായിക അത്യാവശ്യം ഗ്ലാമര്‍ ചെയ്യേണ്ടിവരുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ഇതാണ്‌ ചാര്‍മിയെ പോലൊരു താരത്തില്‍ കമലിന്റെ അന്വേഷണം ചെന്നവസാനിച്ചതത്രേ. തമിഴ്‌ നടനായ സത്യരാജ്‌ ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്‌ക്കുന്നുണ്ട്‌.

വിനയന്റെ കാട്ടുചെമ്പകത്തില്‍ മദാമ്മയെ കടത്തിവെട്ടുന്ന ആദിവാസിപ്പെണ്ണായി വേഷമിട്ട ചാര്‍മി പിന്നീട്‌ തെലുങ്കിലേക്ക്‌ നീങ്ങി അവിടെ ചുവടുറപ്പിക്കുകയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam