twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിര്‍ഭാഗ്യം കസ്തൂരിമാനിന്റെ രൂപത്തില്‍

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/news/28-director-lohithadas-death-anniversary-1-aid0166.html">« Previous</a>

    Lohithadas
    സത്യന്‍ അന്തിക്കാടിന്റെ മികച്ച ചിത്രങ്ങളിലും ലോഹിതദാസ് സ്പര്‍ശം ശ്രദ്ധേയമാണ്. കുടുംബ പുരാണം, സസ്‌നേഹം, തൂവല്‍കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ അങ്ങനെ എത്രയോ ചിത്രങ്ങള്‍. പത്മരാജനുശേഷം ഭരതന്‍ ശ്രദ്ധിക്കപ്പെടുന്നതും എഴുത്തിന്റെ വഴിയില്‍ ലോഹിതദാസിന്റെ സാമീപ്യം കൊണ്ട് തന്നെയായിരുന്നു.

    കാലത്തിനപ്പുറം കാണാനുള്ള പ്രതിഭയുടെ തിളക്കം കണ്ട ചിത്രമായിരുന്നു ദശരഥം. അത്തരം ഒരു പ്രമേയത്തെ ഉള്‍ക്കൊള്ളാനുള്ള മാനസിക വളര്‍ച്ച അന്ന് മലയാളി പ്രേക്ഷകന്‍ നേടിയിരുന്നില്ല എന്നതാകാം ഈസിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത്. മലയാള സിനിമയുടെ വളര്‍ച്ചയില്‍ ഇത്രയേറെ ക്രിയാത്മകമായ് ഇടപെട്ട ഒരു പ്രതിഭ ലോഹിതദാസ് മാത്രമായിരിക്കും.

    ദരിദ്രമായ ജീവിത പരിസരത്തുനിന്നും സിനമയിലെ വലിയ സൗകര്യങ്ങളിലേക്ക് കുടിയേറിയ മനുഷ്യന്‍. ഭാഗ്യ ദോഷത്തിന്റെ ഒരു നിഴല്‍ വീഴ്ച കസ്തൂരിമാനിന്റെ രൂപത്തിലായിരുന്നു ലോഹിയുടെ ചലച്ചിത്രജീവിതത്തിലേയ്ക്ക് കടന്നുവന്നത്. തമിഴ് കസ്തൂരിമാന്‍ തിയറ്ററില്‍ എത്തിയപ്പോള്‍ മഴ ചതിക്കുകയായിരുന്നു.

    വെള്ളപൊക്കം തമിഴ്‌നാടിനെ വിഴുങ്ങിയപ്പോള്‍ കസ്തൂരിമാനും ലോഹിതദാസിന്റെ ഇരുപത് വര്‍ഷത്തെ സമ്പാദ്യവും അതില്‍ഒലിച്ചുപോയി. കൂടെ നില്ക്കാമെന്നേറ്റവര്‍ കയ്യൊഴിഞ്ഞു.തളര്‍ന്നുപോയ ലോഹിതദാസിനെ എഴുന്നേല്‍പ്പിച്ചത് ജി.പി വിജയകുമാറെന്ന നിര്‍മ്മാതാവായിരുന്നു.

    ഈ അനുഭവം കൊടുത്ത ആഘാതത്തിന്റെ ഒരു ബാക്കിപത്രമായിരുന്നു ആ കാര്‍ഡിയാക് അറ്റാക്ക്. ജീവിച്ചിരിക്കുമ്പോള്‍ അര്‍ഹമായത് നല്‍കാതിരുന്നവര്‍ ,മരണശേഷവും ഗുരുതരമായ അനാസ്ഥയാണ് ഈ പ്രതിഭ യോട് ചെയ്യുന്നത്. മലയാള സിനിമയുടെ വസന്തകാലത്തെ കൂട്ടിരിപ്പുകാരനെ മരണാനന്തരമെങ്കിലും വേണ്ടവിധം അംഗീകരിക്കാനും ഓര്‍മ്മിക്കാനും മുന്‍കൈയ്യെടുക്കാത്ത മലയാള സിനിമയും പ്രേക്ഷകനും.മറവിയിലൂടെ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്ന് കാലം തെളിയിക്കും.

    മുന്‍പേജില്‍
    ലോഹിയില്ലാത്ത രണ്ടുവര്‍ഷം

    <ul id="pagination-digg"><li class="previous"><a href="/news/28-director-lohithadas-death-anniversary-1-aid0166.html">« Previous</a>

    English summary
    AK Lohithadas was an Indian screenwriter, director, and producer known for his extensive work in Malayalam cinema. Known for his rich, detailed, and realistic screenplays, he has written screenplays for thirty-five films in a twenty-four year long career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X