»   » നായകന്റെ പ്രായം പ്രശ്‌നമല്ല മീര ജാസ്‌മിന്‍

നായകന്റെ പ്രായം പ്രശ്‌നമല്ല മീര ജാസ്‌മിന്‍

Subscribe to Filmibeat Malayalam

ആരാണ്‌ തന്റെ നായകനായി അഭിനയിക്കുന്നതെന്ന കാര്യം തന്നെ അലോസരപ്പെടുത്താറില്ലെന്ന്‌ മീരാ ജാസ്‌മിന്‍. സിനിമയില്‍ എന്റെ റോളിനെക്കുറിച്ച്‌ മാത്രമാണ്‌ ഞാന്‍ ചിന്തിയ്‌ക്കാറുള്ളത്‌. ഒരു മലയാളം പ്രസിദ്ധീകരണത്തിന്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ മീരാ ജാസ്‌മിന്റെ തന്റെ നായകസങ്കല്‌പത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയത്‌.

പൃഥ്വിയും നരേനുമൊക്കെ പുതുമുഖങ്ങളായിരുന്ന കാലത്ത്‌ ഞാന്‍ അവരുടെ നായികയായി അഭിനയിച്ചിരുന്നു. അപ്പോള്‍ തെലുങ്കിലും തമിഴിലും ഞാന്‍ പുതുമുഖങ്ങളുടെ നായികയാകുന്നതില്‍ തെറ്റ്‌ കാണേണ്ട.

തമിഴില്‍ വിജയകാന്തിന്റെ നായികയായി അഭിനയിച്ചപ്പോള്‍ ബുദ്ധിമുട്ടൊന്നും തോന്നിയില്ലെന്നും മീരാ ജാസ്‌മിന്‍ പറയുന്നു. നല്ല റോളുകള്‍ ലഭിച്ചാല്‍ ഭാവിയിലും മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ തയാറാണ്‌.
മലയാളത്തിലെ മുതിര്‍ന്ന നടന്‍മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയാകാനും മീര മടി കാണിച്ചിരുന്നില്ല.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രമാണെങ്കില്‍ മുതിര്‍ന്ന നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ സന്തോഷമേയുള്ളൂ. അതിന്‌ പ്രായം ഒരു പ്രശ്‌നമല്ല- മീര പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam